ഒരു ആധാരം എഴുത്തുകാരന്‍ പ്രേമ ലേഖനം എഴുതിയാല്‍ .....??? ഒന്ന് നോക്കാം.....!!!
________________-_____________
തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലുക്കില്‍ വിളപ്പില്‍ വില്ലേജില്‍ പേയാട് ദേശത്ത് കുണ്ടാമാൻകടവ് താന്നിവില തെക്കേ വീട്ടില്‍ കിട്ടു പണിക്കര്‍ മകന്‍ കൃഷ്ണ പണിക്കര്‍ ആധാരമെഴുത്ത് അന്‍പത്തി മൂന്നു വയസ്സ് ടി വീട്ടിലെ അടിച്ചു തളിക്കാരി കൃഷ്ണമ്മ മകള്‍ ശാന്തമ്മ മുപ്പത്തി മൂന്നു വയസ്സ് പേര്‍ക്ക് സ്വന്ത മനസ്സാലെ എഴുതി കൊടുക്കുന്ന പ്രേമ ലേഖനം .
നമ്മളില്‍ ഒന്നാം പേരുകാരനായ എനിക്ക് രണ്ടാം പേരുകാരിയായ നിന്നോട് അന്ത രംഗത്തില്‍ അത്യഗാധമായ പ്രേമ വാത്സല്യങ്ങള്‍ ഉത്ഭൂതമായിരിക്കയാലും അതിനെ യഥോചിതം പ്രകാശിപ്പിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വന്നിട്ടുള്ള തിനാലും ഇപ്രകാരം ഒരു ലേഖനം ചമയ്ക്കുവാന്‍ സംഗതി ആയിട്ടുള്ളതും ആയതിനാല്‍ ഇത് നീ വായിച്ചു ഇതിനുള്ള മറുപടി ഏഴു നാള്‍ക്കകം മുഖ ദാവിലോ മുദ്ര പത്രത്തിലോ എനിക്ക് നല്‍കേണ്ടുന്നതും അപ്രകാരം നിന്റെ മറുപടി അനുകൂലമായിരുന്നാല്‍ നിന്നെ ഗാന്ധർവ്വാചാര പ്രകാരം വേളി കഴിച്ചും പേരില്‍ കൂട്ടി കരം തീര്‍ത്തും തണ്ടപ്പേര്‍ പിടിച്ചും അന്യ കൈവശം പോകാതെ ആദായങ്ങള്‍ എടുത്തു അനുഭവിച്ചും യഥാവിധി സന്താനങ്ങളെ ജനിപ്പിച്ചും നടന്നു പോരെണ്ടുന്നതും അപ്രകാരം നടന്നു വരവേ പര പുരുഷ സമ്പര്‍ക്കമോ ചാരിത്ര്യ ഭ്രംശമോ മറ്റു വല്ലതും കണ്ടു പോയാല്‍ ഈ ബന്ധം ഒഴിമുറി വച്ചൊഴിഞ്ഞു നിന്നില്‍ നിന്നും ഈടാക്കേണ്ടുന്നതായ കുടിക്കട ബാധ്യതകള്‍ സിവില്‍ ആയും ക്രിമിനല്‍ ആയും ഡിക്രി ചെയ്തു നടത്തി എടുക്കാനുള്ള സര്‍വ്വവിധ അവകാശങ്ങളും എന്നില്‍ നിക്ഷിപ്തമായിരിക്കുന്നതും അതിനെ ചോദ്യം ചെയ്യാന്‍ നിനക്ക് യാതൊരു വിധ അവകാശവും ഇല്ലത്തതായിരിക്കുമെന്നും ഇതിനാല്‍ നിന്നെ തെര്യ പെടുത്തി കൊള്ളുന്നു.
എന്ന് ഇപ്രകാരം എഴുതി കൊടുത്ത കിട്ടു പണിക്കര്‍ കൃഷ്ണ പണിക്കര്‍ (ഒപ്പ്)
----------------------------------------------------
ഇതില്‍ വെട്ടു തിരുത്തലുകള്‍ ഇല്ല
***************** **

Comments
Post a Comment