Skip to main content

ഹാദിയ ചോദ്യങ്ങൾ ഉത്തരം

വൈക്കത്തപ്പൻ എന്ത് തന്നു ?

സനാതനധർമ്മം ഉപേക്ഷിച്ച് മതം മാറിയ മകൾ നാട്ടിൻപുറത്ത്കാരിയായ സ്വന്തം അമ്മയോട് മകൾ ചോദിച്ചു  "വൈക്കത്തപ്പൻ നമുക്കെന്ത് തന്നു ?"
അഷ്ടമിതൊഴുതും, നാമം ജപിച്ചും നേടിയ ഉൾക്കാഴ്ചയിൽ, ഉത്തരം പറയാൻ അമ്മയ്ക്ക് രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടി വന്നില്ല.. വൈക്കത്തപ്പൻ നമുക്കിനി എന്താണ് തരേണ്ടത് ?
നല്ലൊരു കുടുംബം, നിന്റെ അച്ഛന്  വരുമാനമുള്ള ജോലി, കടം വാങ്ങാതെ നിന്നെ പഠിപ്പിച്ച് നല്ലനിലയിലാക്കാൻ കഴിഞ്ഞു.. ഇനി  ഇതിൽക്കൂടുതലെന്താ വൈക്കത്തപ്പൻ തരേണ്ടിയിരുന്നത് ?
എന്നാൽ അമ്മയുടെ മറുപടി, അവൾ കേട്ടില്ല, കാരണം യുക്തിവിചാരത്തിനും, സത്യാന്വേഷണത്തിനും സ്ഥാനമില്ലാത്ത മതപ്രബോധനങ്ങളുടെ പിടിയിൽ അവൾ എപ്പോഴേ വീണുപോയിരുന്നു.

അവളുടെ ചോദ്യത്തിന്റെ മാറ്റൊലികൾ പിന്നെയും മുഴങ്ങിക്കൊണ്ടിരുന്നു... "വൈക്കത്തപ്പൻ നമുക്കെന്ത് തന്നു ?"

ശരിയാണ് നിന്റെ സുഹൃത്തുക്കൾ നിനക്ക് പരിചയപ്പെടുത്തിയ, നിന്റെ പുതിയ ദൈവം തരുന്നതൊന്നും, വൈക്കത്തപ്പൻ തരില്ല.  മരണശേഷം മദ്യവും, മദിരാക്ഷിയും നിറഞ്ഞ ഒരു സ്വർഗലോകം മനുഷ്യർക്കായി വൈക്കത്തപ്പൻ വാഗ്ദാനം ചെയ്യുന്നില്ല. തന്നെയല്ലാതെ മറ്റാരെയെങ്കിലും ആരാധിച്ചാൽ നരകത്തിലേക്കയക്കുമെന്ന ഭീഷണിയും വൈക്കത്തപ്പൻ മുഴക്കുന്നില്ല. തന്നെ ആരാധിക്കാത്തവരെ മുഴുവൻ  കൊന്ന്  തള്ളാൻ വൈക്കത്തപ്പൻ ആഹ്വാനം ചെയ്യുന്നുമില്ല.

ലോകം മുഴുവൻ വെട്ടിപ്പിടിക്കണമെന്നോ, മതത്തിനു വേണ്ടി യുദ്ധം നടത്തണമെന്നോ, വൈക്കത്തപ്പൻ പറഞ്ഞിട്ടില്ല. ലോകം മുഴുവൻ ബോംബ് പൊട്ടിച്ചും, ട്രക്കിടിച്ച് കേറ്റിയും നിരപരാധികളെ കൂട്ടക്കുരുതി നടത്താൻ വൈക്കത്തപ്പൻ ഉപദേശിച്ചിട്ടില്ല. നിനക്ക് മേൽ ചട്ടങ്ങളടിച്ചേൽപ്പിക്കാൻ പ്രവാചകന്മാരെ വൈക്കത്തപ്പൻ അയച്ചിട്ടില്ല. മനുഷ്യരെ നരകത്തിലേക്ക് നയിക്കാൻ വേണ്ടി ഒരു പിശാചിനെ വൈക്കത്തപ്പൻ സൃഷ്ടിച്ചിട്ടില്ല. ശരിയാണ് നിന്റെ സുഹൃത്തുക്കൾ നിനക്ക് പരിചയപ്പെടുത്തിയ, നിന്റെ പുതിയ ദൈവം തരുന്നതൊന്നും, വൈക്കത്തപ്പൻ തരില്ല.

കൂട്ടികാരികളിൽ നിന്നും "സത്യമതം" എന്തെന്നറിയുന്നത് വരെ അവൾക്ക് അച്ഛനെയും, അമ്മയെയും ജീവനായിരുന്നു. എല്ലാവരോടും സ്നമേഹമായിരുന്നു, എപ്പോഴും സന്തോഷവതിയായിരുന്നു. ഇപ്പോൾ അവൾ ഭയചകിതയാണ്,അറിയാതെ മറ്റേതെങ്കിലും ദൈവത്തെ പ്രാർത്ഥിച്ചാൽ, അച്ഛനമ്മമാരെ നമസ്കരിച്ചാൽ, പ്രത്യേക രീതിയിൽ ശരീരം മറയ്ക്കാതിരുന്നാൽ അങ്ങനെ എന്തെങ്കിലും ചെറിയ ഒരു തെറ്റ് സംഭവിച്ചാൽ പരമകാരുണികനായ ദൈവം എരിയുന്ന നരകത്തിലേയ്ക്ക് വലിച്ചെയറിയുമത്രെ. അതുകൊണ്ട് വൈക്കത്തപ്പന്റെ മുൻപിൽ ഇനി അവൾ കൈകൂപ്പില്ലപോലും.

സാരമില്ല! തന്റെ മുൻപിൽ തൊഴുന്നവരെ മാത്രം രക്ഷിക്കുകയും അല്ലാത്തവരെ തീയിലിട്ടുചുടുകയും ചെയ്യുന്ന അൽപ്പനായ ദൈവമല്ല വൈക്കത്തപ്പൻ. വൈക്കത്തപ്പൻ, അച്ഛനാണ് മൂന്നുലോകത്തിലെയും സകലപ്രാണികളുടെയും അച്ഛൻ, മക്കളെ പരിപാലിക്കുന്നതുപോലെ നമ്മെയെല്ലാം പരിപാലിക്കുന്ന അച്ഛൻ, അതുകൊണ്ടു തന്നെ നീ പരിചയപ്പെട്ട പുതിയ മതത്തിലെ ദൈവം നൽകുന്നതൊന്നും നൽകാൻ വൈക്കത്തപ്പനാവില്ല...

എന്നാൽ വൈക്കത്തപ്പന്റെ അനുഗ്രഹവും, അച്ഛനമ്മമാരുടെ പ്രാർത്ഥനയും ഇപ്പോഴും നിന്നെ കാത്തുരക്ഷിക്കുന്നു. ഇല്ലായിരുന്നെങ്കിൽ, വിശുദ്ധമായ യുദ്ധം നടക്കുന്ന പേരറിയാത്ത നാടുകളിലേക്ക് നിന്റെ പുതിയ കൂട്ടുകാർ നിന്നെ എത്തിച്ചാനേ.. അവിടെ നിന്റെ പുതിയ ദൈവം സ്വന്തം ആൺ അനുയായികൾക്ക് അനുവദിച്ചിട്ടുള്ള നാല് ഭാര്യമാരിൽ ഒരുവളായി, അല്ലെങ്കിൽ പരമകാരുണികനായ ആ ദൈവത്താൽ അംഗീകരിയ്ക്കപ്പെട്ട അസംഖ്യം ലൈംഗിക അടിമകളിലൊരാളായി നീ  ശിഷ്ടജീവിതം കഴിച്ചു കൂട്ടേണ്ടി വന്നാനേ!!

തെറ്റ് തിരുത്തി തിരികെയെത്താൻ വൈക്കത്തപ്പൻ അനുഗ്രഹിയ്ക്കട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു.

Comments

Popular posts from this blog

അടയാളങ്ങൾ

ഒരിക്കൽ ഒരാൾ ദൈവത്തിനോട് ഒരു വരം ചോദിച്ചു .... "ദൈവമേ ഞാൻ ഭുമിയിൽ ജനിച്ചു. എന്തായാലും ഒരിക്കൽ ഞാൻ മരിക്കും. ആ മരണ ഭയം കാരണം എനിക്ക് ജീവിതം ആസ്വധിക്കാൻ കഴിയുന്നില്ല. അതു കൊണ്ട് എനിക്ക് അങ്ങ് മരിക്കാതിരിക്കാൻ ഒരു വരം തരുമോ? 😔 😔 😔 ദൈവം പറഞ്ഞു 😇😇😇 : "കുഞ്ഞേ എല്ലാ ജീവജാലങ്ങളും ഭുമിയിൽ ജീവിക്കുന്നത് പ്രകൃതിയുടെ നിയമത്തിനനുസരിച്ചാണ്. മരണം പ്രകൃതി നിയമമാണ് അത് മറ്റാൻ സാധിക്കുന്നതല്ല ..." അയാൾ ദൈവത്തോട് പറഞ്ഞു 😔 : "എങ്കിൽ ഞാൻ മരിക്കുന്നതിനു മുൻപ് അങ്ങ് എനിക്ക് മുന്നറിപ്പ് നൽകണം , അതുവരെ ഞാൻ മരണ ഭയമില്ലാതെ കഴിഞ്ഞോട്ടെ..." 😋😋😋 😋😋😋 ദൈവം പറഞ്ഞു 😇😇😇 : "ശരി നിനക്ക് ഒന്നല്ല നാലു തവണ ഞാൻ മുന്നറിയിപ്പ് നൽകാം ..." അയാൾക്ക് സന്തോഷമായി. 😝 ഇനി മരണമടുക്കുമ്പോൾ ദൈവം നാലു തവണ പറയുമല്ലോ ഇനി ആ മരണഭയം വേണ്ട ... മരണത്തിനു മുൻപ് ദൈവം മുന്നറിപ്പ് നൽകുമ്പോൾ ദാനധർമ്മാദികൾ ചെയ്ത് സ്വർഗ്ഗം നേടാം ... അയാൾ ജീവിതം ആസ്വദിക്കാൻ തുടങ്ങി 😍 ...... നാളുകൾ കഴിഞ്ഞു ഒരു ദിവസം അയാൾ മരിച്ചു 😲 ... മരണ ശേഷം അയാളുടെ ആത്മാവ് ചിന്തിച്ചു: ദൈവം മരിക്കുന്ന...

ദാരിദ്ര്യം

ഇന്ത്യയിലെ ആദിവാസികൾക്കിടയിൽ 30 കൊല്ലത്തോളം ജീവിച്ച വെറിയർ എൽവിൻ എന്ന ബ്രിട്ടീഷുകാരൻ ബോംബയിലെ റോട്ടറി ക്ലബ്ബിൽ വർഷങ്ങൾക്ക് മുൻപ് നടത്തിയ പ്രസംഗമാണ് താഴെ.. " ദാരിദ്ര്യം നമുക്ക് ചുറ്റും ഉള്ളതുകൊണ്ട് അതെന്താണെന്ന് നമ്മൾ മറന്നു പോകുന്നു. ഒരു ദിവസം ഒരു ആദിവാസി കുടുംബം കണ്ണീരോടെ എന്റെ അടുത്ത് വന്നു. അവരുടെ കുടിൽ തീ പിടുത്തത്തിൽ നശിച്ചു വെണ്ണീരായി. വീടുണ്ടാകാൻ എത്ര പൈസ വേണ്ടി വരുമെന്ന് ഞാൻ അവരോടു ചോദിച്ചു " നാല് രൂപ " അവർ മറുപടി പറഞ്ഞു. നാല് രൂപ അൽഡസ് ഹക്സിയുടെ ' ബ്രേവ് ന്യൂ വേൾഡ് ' എന്ന നോവലിന്റെ ഒരു കോപ്പിയുടെ വില. അതാണ് ദാരിദ്ര്യം.. ബസ്കറിൽ തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്ന് ജയിൽ അധികൃതർ ചോദിച്ചു. ചപ്പാത്തിയും മീൻ കറിയുമെന്നായിരുന്നു മരിയയുടെ മറുപടി. ജയിൽ അധികൃതർ കൊടുത്ത ചപ്പാത്തിയും മീൻ കറിയും പകുതി കഴിച്ച ശേഷം ബാക്കി പൊതിഞ്ഞു കെട്ടി മരിയ തിരിച്ചു കൊടുത്തു. എന്റെ മകൻ ജയിലിനു പുറത്തുണ്ട്. ഇതവന് കൊടുക്കണം. ഇത്രയും സ്വാദുള്ള ഭക്ഷണം അവൻ ഇതുവരെ കഴിച്ചിട്ടുണ്ടാ വില്ല. അതാണ് ദാരിദ...

പട്ടി ക്ക്‌ ടിപ്പു എന്ന പേര് വന്നത് എങ്ങനെ

ലോകം കണ്ടതിൽ ഏറ്റവും ക്രൂരമായ ''വംശ ഹത്യ''യായിരുന്നു നായർ സമുദായം ഇവിടെ നേരിട്ടത്.ഹിറ്റ്ലർ, ജൂതരോട് ഇതിനെ അപേക്ഷിച്ച് മൃദുവായിരുന്നു എന്ന് കാണാം.ഒരു വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ വേളയിൽ ടിപ്പുവിന്റെ കല്പനയനുസരിച്ചു കോഴിക്കോട് മിശ്കീൻ പള്ളിക്ക് വെളിയിലുള്ള രണ്ടു വൻ മരങ്ങളുടെ ക്കൊമ്പുകളിൽ, പതിനാറു വയസ്സ് കഴിഞ്ഞ ,മതം മാറാൻ വിസ്സമ്മതിച്ച രണ്ടായിരം യുവാക്കളെ കൊന്നു കെട്ടിത്തൂക്കി. അവരുടെ മൂക്കുകളും ചെവികളും മുറിച്ചു ,കണ്ണ് തുറന്നെടുത്തു വികൃതമാക്കി.ഇത് സിറിയയിൽ ഇന്ന് കാണുന്ന കാഴ്ചയല്ല, കോഴിക്കോട്, നായർ യുവാക്കൾ അനുഭവിച്ചതാണ്‌. 1790 ജനുവരി 19 ആം തിയതി, ബേക്കൽ ഗവർണർ ,ബുദ്രൂസ് ഖാന് മൈസൂര് യുദ്ധ പ്രഭുവും, കൊടും യുദ്ധ കുറ്റവാളിയുമായ, ടിപ്പു അയച്ച കത്താണ്, '' മലബാറിൽ നാം നേടിയ വൻ വിജയകഥകൾ താങ്കളും അറിഞ്ഞിട്ടുണ്ടാവുമല്ലോ ? നാല് ലക്ഷത്തിലധികം (400,000)നായന്മാരെ നാം ഇസ്ലാമിന്റെ മാർഗത്തിലേക്ക് കൊണ്ട് വന്നു.ബാക്കിയുള്ളവരേയും അതെ മാർഗത്തിൽ കൊണ്ട് വരുവാൻ, പരമ കാരുണികനായ ദൈവം (?), എന്നെ സഹായിക്കട്ടെ. തിരുവിതാംകൂറിലെ ''ആ ശപിക്കപ്പെട്ട രാമൻ നായരെ''യും അയാളുടെ പ്രജകള...