😄
ടിൻ്റുമോൻ്റെ ക്ലാസ്സിൽ പാർവതീ പരിണയം പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.
ടീച്ചർ ചോദിച്ചു,
എന്തുകൊണ്ടായിരിക്കാം , വൈരാഗിയായ മഹാദേവനെ പാർവതി ഭർത്താവായി വരണമെന്ന് ആഗ്രഹിക്കാൻ കാരണം ?
അഞ്ചു കാര്യങ്ങൾ നിരത്തി ടിൻ്റുമോൻ ടീച്ചർക്ക് വിശദീകരിച്ചു കൊടുത്തു.
• ദിഗംബരൻ ആയതു കൊണ്ട്, ശിവൻ വസ്ത്രം ഒന്നും ധരിക്കാറില്ല. അതുകൊണ്ടു തുണി കഴുകി കൊടുക്കേണ്ട പ്രശനം ഉദിക്കുന്നില്ല.
• ചന്ദ്രക്കല തലയിൽ ധരിച്ചിരിക്കുന്നവൻ ആയതുകൊണ്ട്, കറന്റ് കട്ട് പേടിക്കേണ്ട. വൈദ്യുതി ബില്ലും ലാഭം.
• ഗംഗാദേവിയെ തലയിൽ ഒളിപ്പിച്ചു വെച്ചിട്ടുള്ളത് കൊണ്ട്, ജല ക്ഷാമം ഉണ്ടാകുമെന്നു പേടിക്കുകയെ വേണ്ട.
• പച്ചക്കറികളും, കിഴങ്ങു വർഗ്ഗങ്ങളും മാത്രം ഭക്ഷിച്ചു ജീവിക്കുന്ന ആളാക കൊണ്ട്, പാചകം ചെയ്യേണ്ട ഗതികേടും ഇല്ല.
• സർവോപരി, സ്വയംഭൂവാക കൊണ്ട്, അമ്മായിയമ്മ , നാത്തൂൻ പോരുകൾക്കു വിദൂര സാധ്യതകൾ പോലുമില്ല.
ഇതെല്ലാം കേട്ടതും, ടീച്ചർ വെട്ടിയിട്ട പോലെ, ടിൻ്റുവിനെ സാഷ്ടാംഗം നമസ്കരിച്ചു കൊണ്ട് മൊഴിഞ്ഞു. ' ഇന്ന് മുതൽ അവിടുന്നാണ് എന്റെ വാദ്ധ്യാര്. ഞാൻ നിങ്ങളുടെ എളിയ ശിഷ്യൻ മാത്രം.'🙏🙏🙏🙏🙏🙏

Comments
Post a Comment