*മുട്ട...*
------------
പണ്ട്
രമണിടീച്ചര്‍
മുട്ടയിട്ടത്
എന്‍റെ സ്ലേറ്റില്‍.
ഞാനിട്ട മുട്ട
വീട്ടിലെത്തും വരെ
മായരുതെന്നൊരു
ശകാരവും.
വൈകുന്നേരം
പോകുന്നേരം
ബോര്‍ഡിനടിയിലെ
പൊടിച്ചോക്കിനാല്‍
മുട്ടയെ ഞാനെട്ടാക്കി.
വീടെത്തിയപ്പോള്‍
അമ്മ തന്നു
എട്ടു കിട്ടിയ നേട്ടത്തിനു
പുഴുങ്ങിയ മുട്ട
കല്ലു പെന്‍സിലാല്‍
ഒപ്പുമിട്ടു.
എട്ടിനെ വീണ്ടും
മുട്ടയാക്കി
ടീച്ചറെ കാട്ടി
പിറ്റേന്നു ഞാന്‍.
കുഞ്ഞു മനസ്സിനെ
നോവിച്ചതില്‍
രസിച്ചു ടീച്ചര്‍.
ക്ഷമിച്ചു ഞാനും
ടീച്ചറെ
പറ്റിച്ചതല്ലേ.
- വൈക്കം മുഹമ്മദ് ബഷീർ 🌿
------------
പണ്ട്
രമണിടീച്ചര്‍
മുട്ടയിട്ടത്
എന്‍റെ സ്ലേറ്റില്‍.
ഞാനിട്ട മുട്ട
വീട്ടിലെത്തും വരെ
മായരുതെന്നൊരു
ശകാരവും.
വൈകുന്നേരം
പോകുന്നേരം
ബോര്‍ഡിനടിയിലെ
പൊടിച്ചോക്കിനാല്‍
മുട്ടയെ ഞാനെട്ടാക്കി.
വീടെത്തിയപ്പോള്‍
അമ്മ തന്നു
എട്ടു കിട്ടിയ നേട്ടത്തിനു
പുഴുങ്ങിയ മുട്ട
കല്ലു പെന്‍സിലാല്‍
ഒപ്പുമിട്ടു.
എട്ടിനെ വീണ്ടും
മുട്ടയാക്കി
ടീച്ചറെ കാട്ടി
പിറ്റേന്നു ഞാന്‍.
കുഞ്ഞു മനസ്സിനെ
നോവിച്ചതില്‍
രസിച്ചു ടീച്ചര്‍.
ക്ഷമിച്ചു ഞാനും
ടീച്ചറെ
പറ്റിച്ചതല്ലേ.
- വൈക്കം മുഹമ്മദ് ബഷീർ 🌿
Comments
Post a Comment