അതെ ഏമാന്മാരെ ഞങ്ങൾ തെമ്മാടി കൂട്ടങ്ങൾ ആണ്,
ഞങ്ങളുടെ തലയിൽ കൊലപാതകവും കൃഷി നശീകരണവും എല്ലാം കെട്ടിവെക്കാം, അതു അല്ലെങ്കിൽ ഞങ്ങളെ വെടി വെച്ചും പടക്കമെറിഞ്ഞും ദ്രോഹിക്കാം ആരും വരില്ല ചോദിക്കാൻ,
ഞങ്ങൾ ഒന്നു നാട്ടിൽ ഇറങ്ങി നടന്നപ്പോൾ നിങ്ങൾക്കു ഒരു പാട് ബുദ്ധിമുട്ട് ഉണ്ടയല്ലേ ? നിങ്ങളുടെയൊക്കെ സ്വകാര്യതയും സുരക്ഷക്കു വേണ്ടിയും നാല് ചുറ്റും നിന്നും ചാനലുകളും മനുഷ്യാവകാശ പ്രവർത്തകരും അലമുറ കൂട്ടുന്നുണ്ടല്ലേ ??
മദ്യ കുപ്പിയും, തീപന്തങ്ങളും, വേട്ടക്കുള്ള തോക്കും, കെണികളും എല്ലാമായി നിങ്ങൾ കാടു കയറി ഞങ്ങളെ ഞങ്ങളുടെ ആവാസ വ്യവസ്ഥയിൽ നിന്നു വിരട്ടി ഓടിച്ചപ്പോൾ ഇങ്ങനെ ഒരു തിരിച്ചടി സ്വപ്നത്തിൽ പോലും ഓർത്തില്ല അല്ലേ,
ഇപ്പോൾ നിങ്ങൾക്കു ഞങ്ങളെ 40-50km ദൂരം പടക്കം എറിഞ്ഞു തുരത്തി ഓടിക്കണം അല്ലേ കാടു കയറ്റി വിടാൻ, നാണമാവിലെ നിനക്ക് ഇതൊക്കെ പറയാൻ, നിന്റെയെല്ലാം സ്വാർത്ഥത കാരണം ഞങ്ങളുടെ കാടുകയ്യേറി റിസോർട്ടും, കൃഷിയുമായി നീ വന്നപ്പോൾ ഞങ്ങൾ പരാതിയും പരിഭവം ഒന്നും പറയുകയോ, പ്രവർത്തിക്കുക്കയോ ഉണ്ടായില്ലലോ പിന്നെ എന്താ നിങ്ങൾക്കിപ്പോൾ, ഒരു മര്യാദയൊക്കെ വേണ്ടേ ???
ആരാണ് ഇവിടുത്തെ കാടിന്റെ തുടർച്ച മുറിച്ചുമാറ്റിയത് ഞങ്ങളാണോ ?
വലിയ പഠിപ്പും വിവരവും ഉള്ള നിനക്കറിയില്ല എന്നുണ്ടോ ഞങ്ങളുടെ സ്വഭാവ സവിശേഷതകളെ പറ്റി, 30 വർഷം കഴിഞ്ഞാലും ഞങ്ങൾ... ഞങ്ങളുടെ ആനത്താരയിലൂടെ തിരിച്ചു വരുമെന്ന് പഠിച്ചു പഠന റിപ്പോർട്ട് ഉണ്ടാക്കി വെച്ചത് നീ തന്നെ അല്ലേ? പിന്നെ എന്ത് പറ്റി ഇപ്പോൾ നിന്റെ വിദ്യാഭ്യാസം വെറും ഒരു കടലാസ്സു തുണ്ട് നേടാൻ വേണ്ടി മാത്രമുള്ള പ്രഹസനം മാത്രമായി ചുരുങ്ങി പോയോ ?
പിന്നെ ഞങ്ങളെ മയക്കു വെടി വെക്കാനുള്ള നിയമ വശം തിരയുന്ന ഞങ്ങളുടെ പൊന്നോമന മന്ത്രി സർ ഞങ്ങളെ കാണാൻ വരുനിലെ ??
അങ്ങ് മുമ്പ് സുഖ വാസത്തിനു അയച്ച വയനാടൻ കലൂർ കൊമ്പന് സുഖം തന്നെ അല്ലേ,
പിന്നെ അട്ടപ്പാടിയിലെ ആണൊരുത്തൻ ആയിരുന്ന കലൂർ കൊമ്പന്റെ അന്ത്യ കർമങ്ങൾ എല്ലാം ചെയ്തു കഴിഞ്ഞു കാണുമല്ലോ അല്ലേ ?
പിന്നെ ആറളത്തെ സഹോദരന്റെ പരിശീലനം എങ്ങിനെ പോകുന്നു ?
കഴിഞ്ഞ ഭരണകാലത്തു കാണാതായ 7000hctr വനഭൂമിക്കെല്ലാം പട്ടയം കൊടുത്തു കഴിഞ്ഞോ ?
കഴിഞ്ഞെങ്കിൽ പറയണം നമുക്ക് ഇനിയും വനഭൂമി പതിച്ചു നൽകണം, എന്നാൽ അല്ലേ ഞങ്ങൾ കൂടുതൽ പേർക്ക് നാട്ടിലിറങ്ങി നടന്ന പേരിൽ മയക്കു വെടി വാങ്ങി മുത്തങ്ങയിലേക്കും, കോടനാട്ടേക്കും, നല്ല നടപ്പ് പഠിക്കാൻ പോകാൻ പറ്റു,
പിന്നെ മയക്കു വെടിയേക്കാൾ നല്ലതു JCB anu... അതാകുമ്പോൾ നിങ്ങൾക്ക് കട്ടക്ക് കട്ടക്ക് നിന്നു ഞങ്ങളെ അടിച്ചു കൊല്ലമല്ലോ? മുന്നാറിലെ ആ ചേട്ടൻ വരുമോ ഞങ്ങളെ ഓടിക്കാൻ....
അടുത്ത വേനലിൽ സർ ഒന്നു A/C കാറിൽ നിന്നിറങ്ങി... വരണ്ടുണങ്ങിയ കാട്ടിലൂടെ നടന്നു ഞങ്ങളുടെ കുടുംബം എല്ലാം ഒന്നു സന്ദർശിക്കണം
ഈ തിരക്കിനടിയിൽ അതിരപ്പളി കരാർ ഒപ്പിടാൻ വൈകരുത് കേട്ടോ.... നിങ്ങൾക്ക് ഞങ്ങളെ പോലെ ചൂട് സഹിക്കാൻ പറ്റില്ലലോ, A/C, FAN പ്രവർത്തിക്കാൻ കറന്റ് എത്ര വേണമെന്ന.... ഈ പിന്തിരിപ്പൻ പ്രെകൃതി സ്നേഹികൾകു അതൊന്നും പറഞ്ഞാൽ മനസിലാകില്ല അവർ പറയുന്നതൊന്നും സർ കാര്യമാക്കണ്ട..
പിന്നെ ഒരു വലിയ തമാശ ഉണ്ട്, ഞങ്ങൾക്ക് വോട്ട് അവകാശം ഒന്നും ഇല്ലാത്തതു കൊണ്ട്.... ഭരണത്തെ ബാധിക്കുക ഒന്നുമില്ല....
ശബരിമല എയർപോർട്ട് മാത്രമല്ല... കേരളത്തിലെ എല്ലാ കാടിനു ഉൾവശവും eco -ഫ്രണ്ട്‌ലി ആകണം ഒരു 10-20 കോട്ടേജുകൾ എല്ലാം ആകാം.... നിങ്ങൾക്കു പ്രക്രതിയെ അറിയാനും പഠിക്കാനും അവസരം വേണ്ടേ ?? പിന്നെ കുറച്ചു ഫോട്ടോസ് എടുത്തു വെച്ചുകൊള്ളു ഞങ്ങളുടെ, ഭാവിയിൽ പാഠപുസ്തകത്തിൽ കൊടുക്കാൻ അപ്പോൾ തിരഞ്ഞാൽ കിട്ടി എന്നു വരില്ല,
എന്നു സ്നേഹത്തോടെ നാട്ടിൽ ഇറങ്ങിയ ഒരു കൂട്ടം കാട്ടു കൊമ്പമാർ
ഒപ്പ്

Comments
Post a Comment