വളരെ ആസ്വദിച്ച ഒരു ഫലിതം😂😃 ...വായിക്കാത്തവർക്കായി
____________________________
ഏഷ്യയിലെ മൈക്രോസോഫ്‌റ്റിന് ഒരു പുതിയ ചെയർമാനെ കണ്ടെത്താൻ സാക്ഷാൽ ബിൽഗേറ്റ്‌സ് ഒരു പരസ്യം കൊടുത്തു .മൊത്തം 1000 അപേക്ഷകൾ ലഭിച്ചതിൽ ഒരു മലയാളിയും ഉണ്ടായിരുന്നു .ഇന്റർവ്യൂ ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പ് ബിൽഗേറ്റ്‌സ് ഉദ്യോഗാർത്ഥികളോട് പറഞ്ഞു,
"Thank u for coming ഇക്കൂട്ടത്തിൽ ജാവ പ്രോഗ്രാം അറിയാത്തവർ ഉണ്ടെങ്കിൽ ദയവായി പുറത്തു പോകണം "
200 പേർ പുറത്തുപോയി .മലയാളി സ്വയം പറഞ്ഞു,
"എനിക്ക് ജാവയും ഒരു മണ്ണാങ്കട്ടയും അറിയില്ല .ഇത്രയും കഷ്ട്ടപ്പെട്ട് വണ്ടിക്കൂലി കൊടുത്ത് വന്നതല്ലേ .നഷ്ടപ്പെടാൻ ഒന്നുമില്ല അതുകൊണ്ട് ഞാൻ ഏതായാലും പുറത്ത് പോകുന്നില്ല" .
ഒരല്പ സമയത്തിനു ശേഷം ബിൽഗേറ്റ്‌സ് വീണ്ടും പറഞ്ഞു
"ഈ കൂട്ടത്തിൽ 200 പേരുടെ ഒരു ടീമിനെ നയിച്ചിട്ടില്ലാത്തവർ പുറത്ത് പോകണം "
കൂട്ടത്തിൽ നിന്നും 250 പേരുകൂടെ പുറത്ത് പോയി .മലയാളി മനസ്സിൽ പറഞ്ഞു ,
"എന്റെ കീഴിൽ എന്റെ ഭാര്യയല്ലാതെ ഇതുവരെ ഒരാളും ജോലിചെയ്തിട്ടില്ല .ഏതായാലും വന്നില്ലേ .നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ .ഇരിക്കുക തന്നെ".
വീണ്ടും ബിൽഗേറ്റ്‌സ് അടുത്ത വ്യവസ്ഥ പറഞ്ഞു
"ഇതിൽ MBA ബിരുദം ഇല്ലാത്തവർ ഉണ്ടെങ്കിൽ പുറത്ത് പോകാം"
100 പേര് റൂമിൽ നിന്നും പുറത്ത് പോയി .മലയാളി വിചാരിച്ചു ,
"പ്രീഡിഗ്രി തന്നെ പസഫിക് നീന്തി കടക്കുന്നതുപോലെ തോന്നിയിട്ട് പഠിപ്പു നിർത്തിയവനാ ഞാൻ .എന്നാലും പുറത്ത് പോകുന്നില്ല .ഇരുന്ന് നോക്കാം !"
ബിൽഗേറ്റ്‌സ് അവസാനത്തെ വ്യവസ്ഥ പറഞ്ഞു,
"ഇതിൽ ജപ്പാനീസ് ഭാഷ അറിയാത്തവർ പുറത്ത് പോകണം "
മലയാളി സ്വയം പറഞ്ഞു ,
"ജപ്പാനീസ് ഭാഷ പോയിട്ട് അതിന്റെ അക്ഷരം പോലും ജീവിതത്തിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല .എന്നാലും പുറത്ത് പോകില്ല ,നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ ?"
അവസാനത്തെ വ്യവസ്ഥ പറഞ്ഞതോടെ റൂമിൽ ബാക്കിയുള്ളവരും പുറത്ത് പോയി .അവസാനം മലയാളിയും വേറെ ഒരാളും മാത്രം ഹാളിൽ ബാക്കിയായി .
ബിൽഗേറ്റ്‌സ് സന്തോഷത്തോടെ അവരെ നോക്കി പറഞ്ഞു .
" Congratulations ! ഇനി നിങ്ങൾ തമ്മിൽ ജപ്പാനീസ് ഭാഷയിൽ ഒന്ന് സംസാരിക്കൂ..ഞാനൊന്ന് കേൾക്കട്ടെ "
വളരെ കൂൾ ആയി മലയാളി തന്റെ മുമ്പിൽ ഇരിക്കുന്ന ആളോട് ചോദിച്ചു ,
നാട്ടിൽ എവിടെയാ ?
മറ്റേയാൾ ശാന്തതയോടെ മറുപടി പറഞ്ഞു
പാലക്കാട് . 🤓😄😄😄

Comments
Post a Comment