Skip to main content

യുദ്ധം ജയിക്കുന്ന പ്രണയം പ്രണയം പരാജയപ്പെടുന്ന ജീവിതം

യുദ്ധം ജയിക്കുന്ന പ്രണയം
പ്രണയം പരാജയപ്പെടുന്ന ജീവിതം

ബംഗളൂരു സാറ്റലൈറ്റ് ബസ് സ്‌റ്റാൻഡിൽ  നിന്ന് സാധാരണ പോലെ മാനന്തവാടിക്ക് ബസ് (മൈസൂർ ബസ്) കയറി. സീറ്റ് അന്വേഷിച്ചു നടന്നിട്ട് ആകെ ബാക്കിയുള്ള ഒരു സീറ്റ് ഒരു മുസ്ലിം വനിതയുടെ സമീപത്താണുണ്ടായിരുന്നത്. അവരോട് അനുവാദം ചോദിച്ച് അവിടിരുന്നു. തല മൂടി കറുത്ത കുപ്പായമണിഞ്ഞ അവർ കുറച്ചു കഴിഞ്ഞപ്പോൾ ബാഗിൽ നിന്നും കടലയുടെ പാക്കറ്റ് എടുത്ത് കഴിക്കാൻ തുടങ്ങി. അല്പസമയം കഴിഞ്ഞപ്പോൾ പതിയെ ചാരിയിരുന്ന് ഉറങ്ങാൻ ശ്രമിക്കുന്ന എന്റെ നേരെ അവർ ആ പാക്കറ്റ് നീട്ടി. അപരിചിതത്വത്തിന്റെ ചളിപ്പിൽ ഞാൻ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അതിൽ നിന്നും മൂന്നാലെണ്ണം എടുത്തു. എന്നിട്ട് ചോദിച്ചു, "മലയാളിയാണോ?" സംസാരിക്കാൻ വലിയ താല്പര്യം അവർ ആദ്യം കാണിച്ചില്ലെങ്കിലും സാവധാനം ഓരോ കാര്യങ്ങൾ ചോദിച്ചും പറഞ്ഞും എന്റെ ജോലിയിലേക്കെത്തി. ജോലിയല്ല, ഞാനൊരു കത്തോലിക്കാ പുരോഹിതനാണ്, അച്ചനാണ് എന്നൊക്കെ പറഞ്ഞ് അവരെ മനസിലാക്കാൻ പരിശ്രമിച്ചു. പെട്ടെന്ന് അവർ ആ കറുത്ത മുഖാവരണം ഉയർത്തി, അവിശ്വസനീയം എന്നൊരു മുഖഭാവത്തിൽ അവർ ചോദിച്ചു, "അച്ചനാണൊ???" സിവിൽ ഡ്രെസ്സിൽ ആയിരുന്ന എനിക്ക് എന്തോ ഒരു കുറവ് തോന്നി... ഞാൻ പറഞ്ഞു, "അതെ". ഒരു തിളക്കമോ നനവോ പോലെ എന്തോ അവരുടെ കണ്ണുകളിൽ ഞാൻ കണ്ടു. പതിയെ അവർ മുഖം തിരിച്ചു. പുറത്തെ കാഴ്ചകളിലേക്ക്...

രണ്ടര മണിക്കൂറോളം നീണ്ട ആ യാത്രയിൽ സാവധാനം വീണ്ടും അവർ എനിക്ക് മുഖം തന്നു. നനഞ്ഞൊട്ടിയ കൺപീലികൾ ഞാൻ കണ്ടു. അവർ കരഞ്ഞിട്ടുണ്ടെന്നത് എന്റെ തോന്നലാണോ എന്ന്  ചിന്തിക്കുന്പോൾ തന്നെ അവർ പറഞ്ഞ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു. ഒരു ക്രൈസ്തവ കുടുംബത്തിൽ പിറന്ന പെൺകുട്ടി എങ്ങനെ ഈ കറുത്ത കുപ്പായത്തിന്റെ മറയ്‌ക്കുള്ളിൽ അടച്ചിടപ്പെട്ടു എന്ന ചോദ്യത്തിന് എല്ലാ കഥകളിലുമെന്നത് പോലെ ഒരു ഗാഢപ്രണയത്തിന്റെ പശ്ചാത്തലമുണ്ടായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ച് വീട്ടുകാരോട് എതിരിട്ടു പോരുന്പോൾ തനിക്ക് അയാൾ വാഗ്‌ദാനം  ചെയ്ത പൂർണസ്വാതന്ത്ര്യത്തിൽ അവൾക്ക് ഉറപ്പുണ്ടായിരുന്നു. മതം മാറണ്ട, മക്കളെ ക്രിസ്ത്യാനികളാക്കി വളർത്താം, പഠനം തുടരാം, ജോലിക്ക് പോകാം... എന്നിങ്ങനെ തേനിൽ പൊതിഞ്ഞെറിഞ്ഞിട്ട എല്ലാ വാക്കുകളും വാഗ്ദാനങ്ങളും ഓരോന്നോരോന്നായി ലങ്കിക്കപ്പെടുന്നത് നിറകണ്ണുകളോടെ അവൾ കണ്ടുനിന്നത്രേ. ഇരുപത്തിരണ്ടാമത്തെ വയസിൽ വീട് വിട്ടു. ഇന്ന് മുപ്പത്തിയഞ്ച്. പതിമൂന്നു വർഷങ്ങൾക്കിപ്പുറം ജീവിതം ഒരു ശൂന്യത മാത്രമാണെന്നും നിരാശയാണ് സ്ഥായിഭാവമെന്നും ആ കണ്ണുകളും രോഗബാധിതമായ ശരീരവും ഏറ്റുപറഞ്ഞു (മരുന്ന് കഴിക്കുന്നത് കൃത്യസമയത്തു വേണമത്രേ... മൊബൈലിൽ അലാറം വച്ചിട്ടുണ്ട്).

സാഹിത്യഭംഗിയിൽ അവർ പറഞ്ഞ കഥയല്ല ഇത്. കേട്ട വാക്കുകളെല്ലാം കൊരുത്തെടുത്തതും ബാക്കി പരിചയം കൊണ്ട് ഊഹിച്ചെടുത്തതുമാണ്. ഒരു വൈദികനെ കണ്ട സന്തോഷത്തിൽ ക്രമമില്ലാതെ കുറച്ചൊക്കെ മനസ് തുറന്ന് അവർ ഏതോ ലോകത്തിലേക്ക് സാവധാനം മുഴുകിപ്പോകുന്നത് കൺകോണുകളിലൂടെ ഞാൻ കണ്ടിരുന്നു. നഷ്ടസ്വപ്നങ്ങളേയും സൗഭാഗ്യങ്ങളെയും ആ മനസ് വല്ലാതെ കൊതിക്കുന്നുണ്ട്. വിട്ടിറങ്ങിപ്പോന്ന വീട് അവരെ പ്രലോഭിപ്പിക്കുന്നുണ്ട്. അപ്പന്റെയും അമ്മയുടെയും കരുതലുള്ള ആ പഴയ സ്നേഹത്തിനായി ഹൃദയം തുടിക്കുന്നുണ്ട്. രാവിലെ എഴുന്നേറ്റ് പള്ളിയിലേക്കോടാൻ കാലുകൾ കുതിക്കുന്നു. ഉച്ചത്തിൽ പാട്ടു പാടാൻ കുർബാന കൈക്കൊള്ളാൻ, കുന്പസാരിക്കാൻ, സിമിത്തേരിയിൽ പോയി പ്രാർത്ഥിക്കാൻ, കൂട്ടുകാരോടൊത്ത് പാറി നടന്ന പഴയ നാട്ടുവഴികളിൽ ഒരിക്കലൂടെ ഓടിനടക്കാൻ....
ഒരിറ്റു കണ്ണീരിൽ എല്ല്ലാം അലിഞ്ഞില്ലാതാകുന്നു...
ഒരു ദീർഘനിശ്വാസത്തിൽ വേദനകളെ അവർ ലയിപ്പിച്ചു കളയുന്നു.

പതിയെ വീണ്ടും ബസിന്റെ സീറ്റിലേക്ക് ചാരുന്പോഴാണ് ഫേസ്ബുക്കിൽ ഈ പോസ്റ്റ് പൊന്തിവരുന്നത്. 24 വയസ്സുള്ള പാലാക്കാരി നസ്രാണി പെൺകുട്ടി വീണ്ടും മലപ്പുറത്തേക്ക്.... വർഷങ്ങൾക്കപ്പുറം ഏതെങ്കിലുമൊരു അന്യസംസ്ഥാന ബസിൽ ഒരു വൈദികന്റെ ചാരത്തിരുന്ന് ഒരിറ്റ് കണ്ണീരൊഴുക്കാൻ ഇവൾക്ക് കഴിയുമോ? വേണ്ടിയിരുന്നില്ല കുഞ്ഞേ...

ശിരസ്സ് താഴ്‌ത്തി... നിശബ്ദരായി... സാവധാനം... കൊല്ലാൻ  കൊണ്ട് പോകുന്ന കുഞ്ഞാടുകളെപ്പോലെ പെൺകുട്ടികൾ ഇറങ്ങിപ്പോവുകയാണ്... ഹൃദയവേദനയോടെ നാം നോക്കി നിൽക്കുകയും...

അവർ ഉറങ്ങാൻ തുടങ്ങിയിരിക്കുന്നു....


Comments

Popular posts from this blog

അടയാളങ്ങൾ

ഒരിക്കൽ ഒരാൾ ദൈവത്തിനോട് ഒരു വരം ചോദിച്ചു .... "ദൈവമേ ഞാൻ ഭുമിയിൽ ജനിച്ചു. എന്തായാലും ഒരിക്കൽ ഞാൻ മരിക്കും. ആ മരണ ഭയം കാരണം എനിക്ക് ജീവിതം ആസ്വധിക്കാൻ കഴിയുന്നില്ല. അതു കൊണ്ട് എനിക്ക് അങ്ങ് മരിക്കാതിരിക്കാൻ ഒരു വരം തരുമോ? 😔 😔 😔 ദൈവം പറഞ്ഞു 😇😇😇 : "കുഞ്ഞേ എല്ലാ ജീവജാലങ്ങളും ഭുമിയിൽ ജീവിക്കുന്നത് പ്രകൃതിയുടെ നിയമത്തിനനുസരിച്ചാണ്. മരണം പ്രകൃതി നിയമമാണ് അത് മറ്റാൻ സാധിക്കുന്നതല്ല ..." അയാൾ ദൈവത്തോട് പറഞ്ഞു 😔 : "എങ്കിൽ ഞാൻ മരിക്കുന്നതിനു മുൻപ് അങ്ങ് എനിക്ക് മുന്നറിപ്പ് നൽകണം , അതുവരെ ഞാൻ മരണ ഭയമില്ലാതെ കഴിഞ്ഞോട്ടെ..." 😋😋😋 😋😋😋 ദൈവം പറഞ്ഞു 😇😇😇 : "ശരി നിനക്ക് ഒന്നല്ല നാലു തവണ ഞാൻ മുന്നറിയിപ്പ് നൽകാം ..." അയാൾക്ക് സന്തോഷമായി. 😝 ഇനി മരണമടുക്കുമ്പോൾ ദൈവം നാലു തവണ പറയുമല്ലോ ഇനി ആ മരണഭയം വേണ്ട ... മരണത്തിനു മുൻപ് ദൈവം മുന്നറിപ്പ് നൽകുമ്പോൾ ദാനധർമ്മാദികൾ ചെയ്ത് സ്വർഗ്ഗം നേടാം ... അയാൾ ജീവിതം ആസ്വദിക്കാൻ തുടങ്ങി 😍 ...... നാളുകൾ കഴിഞ്ഞു ഒരു ദിവസം അയാൾ മരിച്ചു 😲 ... മരണ ശേഷം അയാളുടെ ആത്മാവ് ചിന്തിച്ചു: ദൈവം മരിക്കുന്ന...

ദാരിദ്ര്യം

ഇന്ത്യയിലെ ആദിവാസികൾക്കിടയിൽ 30 കൊല്ലത്തോളം ജീവിച്ച വെറിയർ എൽവിൻ എന്ന ബ്രിട്ടീഷുകാരൻ ബോംബയിലെ റോട്ടറി ക്ലബ്ബിൽ വർഷങ്ങൾക്ക് മുൻപ് നടത്തിയ പ്രസംഗമാണ് താഴെ.. " ദാരിദ്ര്യം നമുക്ക് ചുറ്റും ഉള്ളതുകൊണ്ട് അതെന്താണെന്ന് നമ്മൾ മറന്നു പോകുന്നു. ഒരു ദിവസം ഒരു ആദിവാസി കുടുംബം കണ്ണീരോടെ എന്റെ അടുത്ത് വന്നു. അവരുടെ കുടിൽ തീ പിടുത്തത്തിൽ നശിച്ചു വെണ്ണീരായി. വീടുണ്ടാകാൻ എത്ര പൈസ വേണ്ടി വരുമെന്ന് ഞാൻ അവരോടു ചോദിച്ചു " നാല് രൂപ " അവർ മറുപടി പറഞ്ഞു. നാല് രൂപ അൽഡസ് ഹക്സിയുടെ ' ബ്രേവ് ന്യൂ വേൾഡ് ' എന്ന നോവലിന്റെ ഒരു കോപ്പിയുടെ വില. അതാണ് ദാരിദ്ര്യം.. ബസ്കറിൽ തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്ന് ജയിൽ അധികൃതർ ചോദിച്ചു. ചപ്പാത്തിയും മീൻ കറിയുമെന്നായിരുന്നു മരിയയുടെ മറുപടി. ജയിൽ അധികൃതർ കൊടുത്ത ചപ്പാത്തിയും മീൻ കറിയും പകുതി കഴിച്ച ശേഷം ബാക്കി പൊതിഞ്ഞു കെട്ടി മരിയ തിരിച്ചു കൊടുത്തു. എന്റെ മകൻ ജയിലിനു പുറത്തുണ്ട്. ഇതവന് കൊടുക്കണം. ഇത്രയും സ്വാദുള്ള ഭക്ഷണം അവൻ ഇതുവരെ കഴിച്ചിട്ടുണ്ടാ വില്ല. അതാണ് ദാരിദ...

പട്ടി ക്ക്‌ ടിപ്പു എന്ന പേര് വന്നത് എങ്ങനെ

ലോകം കണ്ടതിൽ ഏറ്റവും ക്രൂരമായ ''വംശ ഹത്യ''യായിരുന്നു നായർ സമുദായം ഇവിടെ നേരിട്ടത്.ഹിറ്റ്ലർ, ജൂതരോട് ഇതിനെ അപേക്ഷിച്ച് മൃദുവായിരുന്നു എന്ന് കാണാം.ഒരു വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ വേളയിൽ ടിപ്പുവിന്റെ കല്പനയനുസരിച്ചു കോഴിക്കോട് മിശ്കീൻ പള്ളിക്ക് വെളിയിലുള്ള രണ്ടു വൻ മരങ്ങളുടെ ക്കൊമ്പുകളിൽ, പതിനാറു വയസ്സ് കഴിഞ്ഞ ,മതം മാറാൻ വിസ്സമ്മതിച്ച രണ്ടായിരം യുവാക്കളെ കൊന്നു കെട്ടിത്തൂക്കി. അവരുടെ മൂക്കുകളും ചെവികളും മുറിച്ചു ,കണ്ണ് തുറന്നെടുത്തു വികൃതമാക്കി.ഇത് സിറിയയിൽ ഇന്ന് കാണുന്ന കാഴ്ചയല്ല, കോഴിക്കോട്, നായർ യുവാക്കൾ അനുഭവിച്ചതാണ്‌. 1790 ജനുവരി 19 ആം തിയതി, ബേക്കൽ ഗവർണർ ,ബുദ്രൂസ് ഖാന് മൈസൂര് യുദ്ധ പ്രഭുവും, കൊടും യുദ്ധ കുറ്റവാളിയുമായ, ടിപ്പു അയച്ച കത്താണ്, '' മലബാറിൽ നാം നേടിയ വൻ വിജയകഥകൾ താങ്കളും അറിഞ്ഞിട്ടുണ്ടാവുമല്ലോ ? നാല് ലക്ഷത്തിലധികം (400,000)നായന്മാരെ നാം ഇസ്ലാമിന്റെ മാർഗത്തിലേക്ക് കൊണ്ട് വന്നു.ബാക്കിയുള്ളവരേയും അതെ മാർഗത്തിൽ കൊണ്ട് വരുവാൻ, പരമ കാരുണികനായ ദൈവം (?), എന്നെ സഹായിക്കട്ടെ. തിരുവിതാംകൂറിലെ ''ആ ശപിക്കപ്പെട്ട രാമൻ നായരെ''യും അയാളുടെ പ്രജകള...