"ഹലോ....ആരാ ഇത്..??"
"ഹലോ.... കോണ്‍ട്രാക്ടര്‍ വിനോദ് അല്ലേ..??"
"അതേ.... കോൺട്രാക്ടര്‍ വിനോദാണ്.. ..നിങ്ങളാരാണ്?"
"ഇത് ഞാനാണ് മിസ്സിസ്സ് രമണി രമണന്‍......."
"ഹായ് മാഡം എന്തുണ്ട് വിശേഷം..എങ്ങനെയുണ്ട് പുതിയ വീട്ടിലെ താമസമൊക്കെ....?"
"ങും.... പുതിയ വീട്!!?? തന്നെ ഞാന്‍ തിരക്കി നടക്കുകയായിരുന്നു..... ..എന്ത് വീടാടോ താന്‍ പണിഞ്ഞ് തന്നത്..."
"വീടിനെന്താണ് മാഡം കുഴപ്പം?? അടിപൊളിയല്ലേ..."
"അടിപൊളിയും...രണ്ട് കിലോമീറ്റർ അപ്പുറത്ത് കൂടി തീവണ്ടി പോകുമ്പോള്‍ വീടിന്‍റെ അടി പൊളിയാന്‍ തുടങ്ങി."
"ങേ.... അതെന്ത് പറ്റി...."
"ഒന്നും പറ്റിയില്ല.. മര്യാദക്ക് താന്‍ ഇവിടെ വരെ വരുന്നതായിരിക്കും നല്ലത്...അല്ലെങ്കില്‍ എന്‍റെ തനി കൊണം താനറിയും.. പറഞ്ഞേക്കാം.."
പാവം നമ്മുടെ കോണ്‍ട്രാക്ടര്‍ ഓട്ടോ വിളിച്ച് വൈകിട്ടോട് കൂടി രമണിച്ചേച്ചിയുടെ വീട്ടിലെത്തി.
വീടിന് മുമ്പിലെത്തിയപ്പോള്‍ അതാ വാതില്‍ക്കല്‍ തന്നെ നില്‍പ്പുണ്ട് നമ്മുടെ രമണിച്ചേച്ചി...
കോണ്‍ട്രാക്ടര്‍ വിനോദണ്ണനെ കണ്ടതും കലി തുള്ളിയ കണ്ണുകളുമായി കോണ്‍ട്രാക്ടറെ നോക്കി കൊണ്ടു പറഞ്ഞു....
" കയറി വാടോ അകത്തേക്ക്... വന്ന് നോക്ക് താന്‍ വച്ച വീടിന്‍റെ കൊണം."
"മാഡം എന്താണ് കുഴപ്പം"??
"കുഴപ്പമൊക്കെ കാണിച്ചുതരാം താനിങ്ങോട്ട് വാ".
ഇത്രയും പറഞ്ഞ് രമണിയേച്ചി മുകളിലത്തെ നിലയിലേക്ക് കയറി പോയി. പുറകെ വിറച്ച് കൊണ്ട് കോണ്‍ട്രാക്ടറും....
മുകളിലെത്തിയ രമണിയേച്ചി കട്ടില് ചൂണ്ടി കാട്ടി പറഞ്ഞു...
"ഇപ്പോള്‍ സമയം ആറ് മണി... മലബാര്‍ എക്സ്പ്രസ്സ് ഇപ്പോള്‍ വരും താന്‍ ആ കട്ടിലിലൊന്ന് കയറി കിടക്ക്.... അപ്പോള്‍ അറിയാം എന്താണ് സംഭവിക്കുന്നത് എന്ന്."
ആഹാ... എങ്കില്‍ അതൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം.
വിനോദണ്ണന്‍ ചാടി കട്ടിലില്‍ കയറി കിടന്നു.
ഈ സമയത്താണ് സിനിമക്ക് ഇടയിലെ പരസ്യം മാതിരി നമ്മുടെ രമണേട്ടന്‍റ രംഗം പ്രവേശം....
സംഹാര പിറവിയുടെ സകല രൗദ്ര ഭാവങ്ങളും ഉള്‍ക്കൊണ്ട് രമണിയേച്ചിയേയും വിനോദണ്ണനേയും മാറി മാറി നോക്കി രമണേട്ടന്‍ അലറി....😡😡😡
" നീ എന്തിനാടാ എന്‍റെ ബെഡ് റൂമില്‍ കയറി കിടക്കുന്നത്..???".
.
.
.
.
.
.
.
.
.
" 🙏എന്‍റെ പൊന്നു സാറേ ഞാൻ മലബാർ എക്സ്പ്രസ്സ് ട്രെയിന്‍ കാത്ത് കിടക്കുകയാണെണെന്ന് പറഞ്ഞാല്‍ സാറ് വിശ്വസിക്കുമോ???"🙏

Comments
Post a Comment