കഴിഞ്ഞദിവസം ഒരുവീട്ടില്‍ ചെന്നപ്പോള്‍ നിക്കറുപോലും ഇടാത്ത ഒരു ചെറിയകുട്ടി മേശപ്പുറത്തു കയറിനിന്ന് അപ്പാപ്പനെ പച്ചത്തെറി വിളിയ്ക്കുന്നു... എന്നെക്കണ്ടപ്പോള്‍ ജാള്യതയോടെ അവന്റെയമ്മ പറഞ്ഞു: "അവനിങ്ങനാ ചേട്ടാ, ദേഷ്യംവന്നാല്‍ അപ്പാപ്പനെ തെറി വിളിയ്ക്കും. എന്നാ ചെയ്യാനാ.... ഈ ചെറുക്കനെക്കൊണ്ടു തോറ്റു." ഞാനവനെനോക്കി ചെറുതായൊന്നു നാക്കു കടിച്ചതും അവന്റെയമ്മ പറഞ്ഞതും ഒന്നിച്ച്: ''ദേ ഈ മാമന്‍ പോലീസാ... ഇങ്ങനെ പറഞ്ഞാല്‍ കുഞ്ഞിനെ പിടിച്ചോണ്ടുപോകും'' അതോടെ ചെക്കന്‍ അടങ്ങി. തളളയുടെ സന്തോഷം കളഞ്ഞ് എന്റെ കുരുത്തംകെട്ട നാക്ക് ചോദിച്ചു '' ഇത്തിരിപ്പോന്ന ഇവനെ നിങ്ങള്‍ക്ക് ഇപ്പോള്‍ കൺട്രോൾചെയ്യാന്‍ പറ്റീല്ലേല്‍ ഇനി എപ്പോള്‍ അതു നടക്കും?'' ഈ ചോദ്യം മിക്കവാറും രക്ഷകര്‍ത്താക്കളോടും ചോദിക്കേണ്ട ഒന്നാണ്. കൊച്ചുകുട്ടികളുടെ വികൃതി, കാണുന്നവര്‍ക്കുമുഴുവന്‍ അരോചകമായാലും പല വീട്ടുകാരും കല്ലിനു കാറ്റുപിടിച്ചപോലെ അനങ്ങാതിരിക്കും. ഒരു വാക്കുകൊണ്ടുപോലും തടയില്ല. കുട്ടികള്‍ ശല്ല്യമുണ്ടാക്കാതിരിക്കാന്‍ കുറേ ന്യൂഡില്‍സുംപുഴുങ്ങി കോഴിക്കറിയുമായി ടി.വി.യുടേയോ കമ്പ്യ...