Skip to main content

പച്ചിലകൾ പഴുക്കുമ്പോൾ



ഹോട്ടലിലെ ചേട്ടന്‍ ഇല വെച്ച് ചോര്‍ വിളമ്പാനായ് തുടങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു...

എത്രയാ ഊണിന് ?

ചേട്ടന്‍ മറുപടി പറഞ്ഞു..

മീന്‍ അടക്കം 50 രൂപ മീന്‍ഇല്ലാതെ 30രൂപ..

അയാള്‍ തന്റെ മുഷിഞ്ഞ പോക്കെറ്റില്‍ നിന്നും തപ്പിയെടുത്ത 10 രൂപ ചേട്ടന് നേരേ നീട്ടി കൊണ്ട് പറഞ്ഞു..

 "ഇതേ ഉള്ളു എന്റ കയ്യില്‍..

 അതിനുള്ളത് തന്നാല്‍ മതീ.. വെറും ചോറായാലും കുഴപ്പമില്ല..

വിശപ്പ്‌ മാറിയാല്‍ മതീ ..
 ഇന്നലെ ഉച്ചക്ക് മുതല്‍ ഒന്നും കഴിച്ചിട്ടില്ല...

 അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകള്‍ ഇടറിയിരുന്നു..

ഹോട്ടലിലെ ചേട്ടന്‍ മീന്‍ അല്ലാത്ത എല്ലാം അയാള്‍ക്ക് വിളമ്പി...

 ഞാന്‍ അയാള്‍ കഴിക്കുന്നത് നോക്കി ഇരുന്നു... അയാളുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ ചെറുതായ് പൊടിയുന്നുണ്ടായിരുന്നു. അത് തുടച്ചു കൊണ്ട് കൊച്ചു കുട്ടിയെ പോലെ അയാള്‍ പതുക്കെ കഴിക്കുന്നത് കണ്ടപ്പോള്‍ അടുത്തിരുന്ന ആള്‍ ചോദിച്ചു... എന്തിനാ കരയുന്നത്?
അയാള്‍ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ... എന്റെ കഴിഞ്ഞു പോയ ജീവിതം ഓര്‍ത്തു കരഞ്ഞു പോയതാ..  മൂന്നു മക്കളാ എനിക്ക് 2 ആണും1 പെണ്ണും.. മൂന്നു പേര്‍ക്കും നല്ല ജോലിയുണ്ട്... എനിക്ക് കിട്ടാതെ പോയ എല്ലാ സൌഭാഗ്യങ്ങളും ഞാന്‍ അവര്‍ക്ക് നല്‍കി... അതിനായ് ഞാന്‍ നഷ്ടപെടുത്തിയത് എന്റ്റെ                      യവ്വ നമായിരുന്നു... 28 വര്‍ഷത്തെ പ്രവാസ ജീവിതം.....
എല്ലാത്തിനും എനിക്ക് താങ്ങായിരുന്ന അവള്‍ നേരത്തെ എന്നേ തനിച്ചാക്കി അങ്ങ് പോയ്‌.... വീട് ഭാഗം വെക്കും വരെ എന്നെ വലിയ കാര്യമായിരുന്നു മക്കള്‍ക്കും മരു മക്കള്‍ക്കും... ഭാഗം വെക്കല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ഭാരമാകാന്‍ തുടങ്ങി ... തൊട്ടതിനും പിടിച്ചതിനും എന്നെ കുറ്റപെടുത്തും.. ഞാന്‍ ഒരു വയസ്സനല്ലേ ആ പരിഗണന തന്നു കൂടെ??? തന്നില്ല...  അവര്‍ എല്ലാവരും ഉണ്ടിട്ടെ ഞാന്‍ ഉണ്ണാന്‍ ഇരിക്കൂ.. എന്നാലും ഞാന്‍ കേള്‍ക്കെ കുറ്റം പറയും.. ഭക്ഷണമെല്ലാം കണ്ണ്‍ നീര്‍ വീണു ഉപ്പുരസമായിട്ടുണ്ടാകും കഴിക്കുമ്പോള്‍.. പേര കുട്ടികള്‍ വരെ എന്നോട് മിണ്ടാന്‍ വരില്ല...  കാരണം മിണ്ടുന്നത് കണ്ടാല്‍ മക്കള്‍ അവരോട് ദേശ്യപെടും... എപ്പോഴും അവര്‍ പറയും എങ്ങോട്ടങ്ങിലും ഇറങ്ങി പോയ്കൂടെ എന്ന്...  മരുഭൂമിയില്‍ ചോര നീരാക്കി ഉണ്ടാക്കിയ കാശില്‍ ഉണ്ണാതെയും ഉറങ്ങാതെയും ഞാനും അവളും മിച്ചം വെച്ച കാശ് കൊണ്ട് ഉണ്ടാക്കിയ വീടാ.. അവളുടെ ഓര്‍മകള്‍ ഉറങ്ങി കിടക്കുന്നത് ആ വീട്ടിലാണ്.. ഇട്ടു പോകാന്‍ മനസ്സ് സമ്മതിച്ചിരുന്നില്ല.. പക്ഷെ ഇന്നലെ ഇറങ്ങി പോന്നു... മരുമകളുടെ മാല ഞാന്‍ മോഷ്ടിച്ചന്നു പറഞ്ഞു മകന്‍ എന്നോട് ചൂടായി.. തല്ലിയില്ല എന്നെ ഉള്ളു.. പക്ഷെ ഇനിയും അവിടെ നിന്നാല്‍ അതും ഉണ്ടാകും.  "അച്ഛനെ തല്ലിയ മകന്‍ " എന്ന പേര് ദോഷം അവനു ഉണ്ടാകെണ്ടല്ലോ ... മരിക്കാന്‍ ഭയമില്ല... അല്ലങ്കിലും ഇനി ആര്‍ക്കു വേണ്ടിയാ ജീവിക്കേണ്ടത്!

അയാള്‍ ഭക്ഷണം മുഴുവനായ് കഴിക്കാതെ എണീറ്റ്ു ... തന്റെ കയ്യിലെ പത്തു രൂപ ചേട്ടന് നേരേ നീട്ടി.
 ചേട്ടന്‍ പറഞ്ഞു വേണ്ട കയ്യില്‍ വെച്ച് കൊള്ളു... എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാം... നിങ്ങള്‍ക്കുള്ള ഭക്ഷണം ഇവിടെ ഉണ്ടാകും..

പക്ഷെ അയാള്‍ ആ പത്തു രൂപ അവിടെ വെച്ച് കൊണ്ട് പറഞ്ഞു .
നന്ദിയുണ്ട് നിങ്ങളുടെ നല്ല മനസ്സിന്.  വെറുതെ കഴിച്ചു ശീലമില്ല .  ഒന്നും കരുതരുത്. വരട്ടെ ഇനിയും കാണാം എന്നും പറഞ്ഞു അയാളുടെ ഭാണ്ഡം എടുത്ത് എങ്ങോട്ടെന്നില്ലാതെ അയാള്‍ നടന്നു പോയ്‌...

അയാള്‍ എന്റെ മനസ്സിന് തന്ന മുറിവ് ഇപ്പോഴും മാറിയിട്ടില്ല....

*എന്താണ് എല്ലാ പച്ചിലയും ഒരിക്കല്‍ പഴുക്കുമെന്നു ആരുo  ചിന്തിക്കാത്തത്???*

😪😪😪😪


Comments

Popular posts from this blog

അടയാളങ്ങൾ

ഒരിക്കൽ ഒരാൾ ദൈവത്തിനോട് ഒരു വരം ചോദിച്ചു .... "ദൈവമേ ഞാൻ ഭുമിയിൽ ജനിച്ചു. എന്തായാലും ഒരിക്കൽ ഞാൻ മരിക്കും. ആ മരണ ഭയം കാരണം എനിക്ക് ജീവിതം ആസ്വധിക്കാൻ കഴിയുന്നില്ല. അതു കൊണ്ട് എനിക്ക് അങ്ങ് മരിക്കാതിരിക്കാൻ ഒരു വരം തരുമോ? 😔 😔 😔 ദൈവം പറഞ്ഞു 😇😇😇 : "കുഞ്ഞേ എല്ലാ ജീവജാലങ്ങളും ഭുമിയിൽ ജീവിക്കുന്നത് പ്രകൃതിയുടെ നിയമത്തിനനുസരിച്ചാണ്. മരണം പ്രകൃതി നിയമമാണ് അത് മറ്റാൻ സാധിക്കുന്നതല്ല ..." അയാൾ ദൈവത്തോട് പറഞ്ഞു 😔 : "എങ്കിൽ ഞാൻ മരിക്കുന്നതിനു മുൻപ് അങ്ങ് എനിക്ക് മുന്നറിപ്പ് നൽകണം , അതുവരെ ഞാൻ മരണ ഭയമില്ലാതെ കഴിഞ്ഞോട്ടെ..." 😋😋😋 😋😋😋 ദൈവം പറഞ്ഞു 😇😇😇 : "ശരി നിനക്ക് ഒന്നല്ല നാലു തവണ ഞാൻ മുന്നറിയിപ്പ് നൽകാം ..." അയാൾക്ക് സന്തോഷമായി. 😝 ഇനി മരണമടുക്കുമ്പോൾ ദൈവം നാലു തവണ പറയുമല്ലോ ഇനി ആ മരണഭയം വേണ്ട ... മരണത്തിനു മുൻപ് ദൈവം മുന്നറിപ്പ് നൽകുമ്പോൾ ദാനധർമ്മാദികൾ ചെയ്ത് സ്വർഗ്ഗം നേടാം ... അയാൾ ജീവിതം ആസ്വദിക്കാൻ തുടങ്ങി 😍 ...... നാളുകൾ കഴിഞ്ഞു ഒരു ദിവസം അയാൾ മരിച്ചു 😲 ... മരണ ശേഷം അയാളുടെ ആത്മാവ് ചിന്തിച്ചു: ദൈവം മരിക്കുന്ന...

ദാരിദ്ര്യം

ഇന്ത്യയിലെ ആദിവാസികൾക്കിടയിൽ 30 കൊല്ലത്തോളം ജീവിച്ച വെറിയർ എൽവിൻ എന്ന ബ്രിട്ടീഷുകാരൻ ബോംബയിലെ റോട്ടറി ക്ലബ്ബിൽ വർഷങ്ങൾക്ക് മുൻപ് നടത്തിയ പ്രസംഗമാണ് താഴെ.. " ദാരിദ്ര്യം നമുക്ക് ചുറ്റും ഉള്ളതുകൊണ്ട് അതെന്താണെന്ന് നമ്മൾ മറന്നു പോകുന്നു. ഒരു ദിവസം ഒരു ആദിവാസി കുടുംബം കണ്ണീരോടെ എന്റെ അടുത്ത് വന്നു. അവരുടെ കുടിൽ തീ പിടുത്തത്തിൽ നശിച്ചു വെണ്ണീരായി. വീടുണ്ടാകാൻ എത്ര പൈസ വേണ്ടി വരുമെന്ന് ഞാൻ അവരോടു ചോദിച്ചു " നാല് രൂപ " അവർ മറുപടി പറഞ്ഞു. നാല് രൂപ അൽഡസ് ഹക്സിയുടെ ' ബ്രേവ് ന്യൂ വേൾഡ് ' എന്ന നോവലിന്റെ ഒരു കോപ്പിയുടെ വില. അതാണ് ദാരിദ്ര്യം.. ബസ്കറിൽ തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്ന് ജയിൽ അധികൃതർ ചോദിച്ചു. ചപ്പാത്തിയും മീൻ കറിയുമെന്നായിരുന്നു മരിയയുടെ മറുപടി. ജയിൽ അധികൃതർ കൊടുത്ത ചപ്പാത്തിയും മീൻ കറിയും പകുതി കഴിച്ച ശേഷം ബാക്കി പൊതിഞ്ഞു കെട്ടി മരിയ തിരിച്ചു കൊടുത്തു. എന്റെ മകൻ ജയിലിനു പുറത്തുണ്ട്. ഇതവന് കൊടുക്കണം. ഇത്രയും സ്വാദുള്ള ഭക്ഷണം അവൻ ഇതുവരെ കഴിച്ചിട്ടുണ്ടാ വില്ല. അതാണ് ദാരിദ...

പട്ടി ക്ക്‌ ടിപ്പു എന്ന പേര് വന്നത് എങ്ങനെ

ലോകം കണ്ടതിൽ ഏറ്റവും ക്രൂരമായ ''വംശ ഹത്യ''യായിരുന്നു നായർ സമുദായം ഇവിടെ നേരിട്ടത്.ഹിറ്റ്ലർ, ജൂതരോട് ഇതിനെ അപേക്ഷിച്ച് മൃദുവായിരുന്നു എന്ന് കാണാം.ഒരു വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ വേളയിൽ ടിപ്പുവിന്റെ കല്പനയനുസരിച്ചു കോഴിക്കോട് മിശ്കീൻ പള്ളിക്ക് വെളിയിലുള്ള രണ്ടു വൻ മരങ്ങളുടെ ക്കൊമ്പുകളിൽ, പതിനാറു വയസ്സ് കഴിഞ്ഞ ,മതം മാറാൻ വിസ്സമ്മതിച്ച രണ്ടായിരം യുവാക്കളെ കൊന്നു കെട്ടിത്തൂക്കി. അവരുടെ മൂക്കുകളും ചെവികളും മുറിച്ചു ,കണ്ണ് തുറന്നെടുത്തു വികൃതമാക്കി.ഇത് സിറിയയിൽ ഇന്ന് കാണുന്ന കാഴ്ചയല്ല, കോഴിക്കോട്, നായർ യുവാക്കൾ അനുഭവിച്ചതാണ്‌. 1790 ജനുവരി 19 ആം തിയതി, ബേക്കൽ ഗവർണർ ,ബുദ്രൂസ് ഖാന് മൈസൂര് യുദ്ധ പ്രഭുവും, കൊടും യുദ്ധ കുറ്റവാളിയുമായ, ടിപ്പു അയച്ച കത്താണ്, '' മലബാറിൽ നാം നേടിയ വൻ വിജയകഥകൾ താങ്കളും അറിഞ്ഞിട്ടുണ്ടാവുമല്ലോ ? നാല് ലക്ഷത്തിലധികം (400,000)നായന്മാരെ നാം ഇസ്ലാമിന്റെ മാർഗത്തിലേക്ക് കൊണ്ട് വന്നു.ബാക്കിയുള്ളവരേയും അതെ മാർഗത്തിൽ കൊണ്ട് വരുവാൻ, പരമ കാരുണികനായ ദൈവം (?), എന്നെ സഹായിക്കട്ടെ. തിരുവിതാംകൂറിലെ ''ആ ശപിക്കപ്പെട്ട രാമൻ നായരെ''യും അയാളുടെ പ്രജകള...