ശശിയും ഭാര്യയും - വിവാഹം കഴിഞ്ഞിട്ട് അധികകാലം ആയിട്ടില്ല എങ്കിലും വീട്ടിൽ എന്നും വഴക്കു. കാര്യവും കാരണവും ഒന്നും വേണ്ട, തൊട്ടതിനും തൊടുന്നതിനും വഴക്കു. രാത്രി വൈകുന്നത് വരെ ഇത് തന്നെ സ്ഥിരം പരിപാടി.
വഴക്കു മൂത്താൽ ഭാര്യ ശശിയോട് പറയും. മരിച്ചു കഴിഞ്ഞാൽ ഞാൻ കുഴിയിൽ നിന്നും മണ്ണ് മാന്തി ഭൂതമായി മേലേക്ക് കയറിവരും. എന്നിട്ടു ഉപദ്രവിച്ചു നിന്നെ ഭ്രാന്തനാക്കും.
അങ്ങിനെയിരിക്കെ, ഒരു ദിവസം ശശിയുടെ ഭാര്യ മരിച്ചു. ഹൃദയസ്തംഭനം. ബന്ധുക്കളും അയൽക്കാരും വന്നു. ശശി ഭാര്യയുടെ ശവശരീരം മറ്റുള്ളവരുടെ സഹായത്തോടെ ഒരു ശവപ്പെട്ടിയിലാക്കി മറവു ചെയ്തു.
ശവസംസ്കാരം കഴിഞ്ഞതിനു ശേഷം വൈകുന്നേരം ശശി വീട്ടിനടുത്തുള്ള ബാറിൽ കേറി കുടിച്ചു പൂസായി. വീട്ടിലേക്കു വരുന്ന വഴിക്കു അയൽക്കാരൻ ശശിയോട് ചോദിച്ചു: ഭാര്യ മരിച്ചതിന്റെ ദുഃഖം മാറ്റാൻ കുടിച്ചതാണോ?
എന്തിനു ദുഖിക്കണം? ശല്യം ഒഴിഞ്ഞല്ലോ.
നിന്ടെ ഭാര്യ എപ്പോഴും പറയാറില്ലേ, അവൾ കുഴിയിൽ നിന്നും മണ്ണുമാന്തി കയറിവന്നു നിന്നെ പേടിപ്പിക്കുമെന്നു? അപ്പോൾ ധൈര്യം കിട്ടാൻ വേണ്ടി കുടിച്ചതാണോ?
ഏയ്, എന്തിനു പേടിക്കണം? അവൾ മണ്ണ് മാന്തട്ടെ. എത്ര മാന്തും എന്ന് കാണാമല്ലോ.
അതെന്താ..
ശവപ്പെട്ടി കുഴിയിൽ ഇറക്കിയപ്പോൾ ഞാനത് കമഴ്ത്തിയാ വെച്ചത്. മാന്തട്ടെ, മാന്തട്ടെ.

Comments
Post a Comment