ഞാൻ ഒരു പോത്തിനെ വളർത്തിയിരുന്നു,
വലിയ പെരുന്നാളിന്റെ തലേ ആഴ്ച ചന്തയിൽ പോയിട്ട്
50000 /രൂപ ഞാൻ വില പറഞ്ഞു.കച്ചവടക്കാർ പറഞ്ഞു നാല്പതിനായിരം രുപയാന്നു. അവസാനം കയറു പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വലിച്ചിട്ട് 45000/ നു കച്ചോടം ഉറപ്പിച്ചു ,
ഞാൻ കൊടുത്തു ...
രണ്ടു വർഷം പോത്തും കുട്ടീനെ വളര്തിയതിന്നു എനിക്ക് കിട്ടിയത് 45000/ രുപ്യ.................
45000/ രുപ്യ തന്ന ആള്ക്ക് കിട്ടിയത് " ആനകുട്ടിയെ പോലെതൊരു പോത്തിന്കുട്ട്യേയ ..............
രണ്ടാൾക്കും നിരാശയില്ല .ഇരുവരും സംതൃപ്ത്തരാണ്
എന്നാൽ കല്യാണ പന്തലിലൊ ?
തമാശക്ക് പറയാറുണ്ട് ☺ മുടിയും കൊടുക്കണം പിന്നെ 60 /രൂപയും കൊടുക്കണം
പത്തിരിപതു കൊല്ലം ഒരു പെണ്കുട്ടിയെ പോറ്റി വളര്തീട്ട് ഒരാണിന്റെ കൂടെ കൊണ്ട് പൊയ്ക്കോ എന്ന് പറഞ്ഞ് കൊടുക്കുമ്പോ ..............
പിന്നെ പൈസയും കൂടി കൊടുക്കനംപോലും .............
നിങ്ങൾ ഒന്ന് ആലോചിച്ചുനോകൂ .....
നമ്മുടെ വീട്ടിൽ നിന്ന് ഒരു സാധനം ഒരാൾ കൊണ്ടുപോകുമ്പോൾ , കൊണ്ട് പോക്കുന്ന ആൾ പറയുന്നു ...........
ഇത് കൊണ്ടുപോകാൻ എനിക്ക് ഇത്ര രുപ്യ വേണം എന്ന് പറയുകയാനെങ്ങിൽ ആ കൊണ്ട് പോകുന്ന സാധനം അത്രയ്ക്കും വേണ്ടാത്തത് ആയിരിക്കണം അല്ലെ ?
നമ്മുടെ വീട്ടിലെ ചാണക കുഴിയിലെ ചാണകം ഒരാൾ കോരി കൊണ്ടുപോകുമ്പോൾ , ഒരു തപ്പിന്നു 50/ രൂപ ഇങ്ങോട്ട് തരും ... ശരിയല്ലേ ?
ഒരു ഫൈബർ കസേര പൊട്ടിയത് ഞാൻ പഴയ സാധനം വാങ്ങുന്ന ആള്ക്ക് കൊടുത്തപ്പോ , അയാൾ ചിരിച്ചുകൊണ്ട് 20/ രൂപ എനിക്ക് ഇങ്ങോട്ടാണ് തന്നത് .
ഒരു ദിവസം ഞാൻ വീട്ടിൽ എത്തിയപ്പോ വല്ലാത്ത ദുർഗന്ധം, ഞാൻ ക്ലീനിംഗ് പണികാരെ വിളിച്ചു പറഞു ഒന്ന് വന്നു നോക്കാൻ ..........
ഒരാൾ വന്നു നോക്കി .
അടുക്കളയുടെ റാക്കിൽ ഒരു വലിയ എലി ചത്തു കിടക്കുന്നു
അയാൾ അതിന്റെ വാലും പിടിച്ചു വന്നുപറഞ്ഞു
സർ " ഇരുനൂറു രൂപ വേണം "
ഞാൻ കൊടുത്തു ----------- കൊണ്ട് പോട്ടെ !!!!!
പിന്നെ അടുത്ത ആഴ്ചയിൽ എന്റെ തറവാട്ടിലെ പശു ചത്തു..
ഉപ്പ വിളിച്ചു പറഞ്ഞതാണ്
" എടാ പശു ചതുകിടക്കാന് ഒന്ന് കൊണ്ടുപോയി ഒഴിവാക്കാൻ ആരെയെങ്ങിലും ഏര്പ്പാട് ചെയ്യ് "
.ഒരാളെ ഏര്പാടാക്കി ,
അയാൾ പറഞ്ഞ് 3000/ വേണം . കൊടുത്തു 3000/
ചത്ത എലിയെ കൊണ്ട് പോകാൻ 200/ രൂപയും , ചത്ത പശുവിനെ കൊണ്ടുപോകാൻ 3000/രൂപയുമാണ് എന്നോട് ചോദിച്ചത് .
.
.
.
.
.
എന്റെ പെങ്ങളെ കെട്ടി കൊണ്ടുപോകാൻ വന്നവൻ ചോദിച്ചത് 5 ലക്ഷം രൂപയാ ............
"5 ലക്ഷം രൂപ തന്നാൽ ഇങ്ങളെ പെങ്ങളെ കൊണ്ടുപോയ്കൊലാന്നു"
അത് കൊടുക്കാമെന്നു ""ഞാൻ "" പറഞ്ഞാൽ......... എന്റെ പെങ്ങൾക്ക്, എന്റെ മകള്ക്ക് ---------
ഞാൻ നിശയിച്ച്ച സ്ഥാനം എന്താ ഈ ലോകത്ത് ?
.
.
.
അല്ല സുഹൃത്തേ ,ആരാ നമുക്ക് നമ്മുടെ ഭാര്യ ?
നമ്മളൊക്കെ തര്ക്കിച്ചു , വിലപറഞ്ഞു , പേശി മധ്യസ്ഥം പറഞ്ഞ് എമ്പാടും വാങ്ങിയ , വിവരമില്ലത്തതുകൊണ്ടോ , വിവേകമില്ലത്തതുകൊണ്ടോ, പറഞ്ഞ് തരാൻ ആള്ളില്ലത്തതുകൊണ്ടോ എമ്പാടും വാങ്ങിയ സഹോധരങ്ങലുണ്ടാവും ........
ഒന്ന് ,,,,,,
ഒരു നിമിഷം ആലോചിച്ചു നോക്കിയേ
ആരാ നമുക്ക് നമ്മുടെ ഭാര്യ ?
നമുക്ക് ഒരു അപകടം പറ്റി രണ്ടു കൈ കാൽ എല്ലാം പ്ലാസ്റ്റർ ഇട്ടു അനങ്ങാൻ വയ്യ
നമ്മളങ്ങിനെ കിടക്കുകയാണ് ...എങ്ങിനെയൊക്കെയോ ബാത്ത് റൂമിൽപോയി ആവശ്യങ്ങളൊക്കെ സാധിച്ചു .
ഇനി നമ്മളെ ഒന്ന് വൃത്തിയാക്കിതരണം
എന്നെ ഒന്ന് വൃതിയാക്കിതരണംമെന്നു ബാത്ത്റൂമിൽ നിന്ന് വിളിച്ചു പറഞ്ഞാൽ ,
അറപ്പില്ലാതെ , വെറുപ്പില്ലാതെ,നെറ്റിച്ചുളിക്കാതെ,മുഖം കോട്ടാതെ, മൂക്കുപിടികാതെ .............
ആ ബാത്ത്റൂമിൽ കയറിവന്നു നമ്മളെ വൃത്തിയാക്കാൻ ഈ ആകാശത്തിന്നു താഴെ , ഈ ഭൂമിയുടെ മുകളിൽ..
ജീവനോടെ ഉണ്ടെങ്കിൽ , രണ്ടേ രണ്ടു പേരെ നമുക്കുണ്ടാകൂ
ഒന്ന് നമ്മുടെ ഉമ്മ / അമ്മ / അമ്മച്ചി -- എല്ലാം ഒന്ന് തന്നെ
മറ്റൊന്ന് ഭാര്യ ……
.
സ്ത്രീധനം മരിക്കട്ടെ , സ്ത്രീജനം ജീവിക്കട്ടെ.......
..............................
*എഴുതിയത് ആരെന്ന് അറിയില്ല....... വാക്കുകൾ മനസ്സിലാണ് കൊണ്ടത്...*

Comments
Post a Comment