Skip to main content

കുറ്റവും ശിക്ഷയും

*കുറ്റവും ശിക്ഷയും*

“...ഞങ്ങള്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു സംഭവം കൂടി പറയാം. ഒരു പരീക്ഷാ ദിവസം തേഡ് ഫോമില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥി പരീക്ഷക്ക് കോപ്പിയടിച്ചു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നത് ടി.പി. തോമസ്‌ സാറാണ്. കോപ്പിയടിക്കുന്നത് സാറിന്‍റെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ ഇന്‍സ്പെക്ഷനു വന്ന ഹെഡ്മാസ്റ്റര്‍ അവനെ ‘തൊണ്ടി സഹിതം’ പിടികൂടി. ഹെഡ്മാസ്റ്റര്‍ ഉടന്‍ തന്നെ ശിക്ഷ വിധിച്ചു. *സ്കൂള്‍ അസംബ്ലി വിളിച്ചുകൂട്ടി തെറ്റു ചെയ്ത വിദ്യാര്‍ഥിയെ ശിക്ഷിക്കണം.* ചൂരലുകൊണ്ടുള്ള ആറടിയായിരുന്നു അന്നത്തെ വലിയ ശിക്ഷ. കുറ്റവാളി ശിക്ഷയേറ്റു വാങ്ങുവാന്‍ ഹാജരാക്കപ്പെട്ടു. *എന്നാല്‍ ഈ നിര്‍ദേശത്തെ തോമസ്‌ സാര്‍ ശക്തമായി എതിര്‍ത്തു. ‘അവന്‍ തെറ്റു ചെയ്തതിന് കാരണക്കാരന്‍ ഞാനാണ്. ഞാന്‍ എന്‍റെ ജോലി ശരിയായി നിര്‍വഹിച്ചിരുന്നെങ്കില്‍ അവന്‍ കോപ്പിയടിക്കില്ലായിരുന്നു. അതുകൊണ്ട് അവനു വിധിച്ച ശിക്ഷ എനിക്കു നല്‍കണം’.*

സ്കൂള്‍ മുഴുവനും ആ വാക്കുകേട്ട് ഞെട്ടി. ഹെഡ്മാസ്റ്ററും സഹാധ്യാപകരും തോമസ്‌ സാറിനെ അനുനയിപ്പിച്ചു നോക്കിയെങ്കിലും സാറ് തീരുമാനത്തില്‍ നിന്നു പിന്മാറിയില്ല. ഒടുവില്‍ ഹെഡ്മാസ്റ്റര്‍ തോമസ്‌ സാറിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി. തെറ്റു ചെയ്ത വിദ്യാര്‍ഥിയെ ചൂണ്ടി ഹെഡ്മാസ്റ്റര്‍  പറഞ്ഞു. *“ഇവന്‍ ചെയ്ത കുറ്റത്തിന് ഇപ്പോള്‍ തോമസ്‌ സാറിനെ ശിക്ഷിക്കുന്നതാണ്.”*

തോമസ്‌ സാര്‍ ഹെഡ്മാസ്റ്ററെ തിരുത്തി: *“ആ കുട്ടി ചെയ്ത കുറ്റത്തിന് എന്നെ ശിക്ഷിക്കുകയല്ല; ഞാന്‍ ചെയ്ത തെറ്റിനാണ്‌ എന്നെ ശിക്ഷിക്കുന്നത്.”* ഇങ്ങനെ പറഞ്ഞിട്ട് ഹെഡ്മാസ്റ്ററിനു മുമ്പില്‍ കൈനീട്ടി നിന്നു. ഹെഡ്മാസ്റ്റര്‍ സാറിന്‍റെ കൈയില്‍ ആദ്യത്തെ അടി കൊടുത്തു. *ആ അടിയില്‍ സ്കൂളുമുഴുവന്‍ വേദനിച്ചു.* ആ വിദ്യാര്‍ഥി കരഞ്ഞുകൊണ്ട് ഹെഡ്മാസ്റ്ററിന്റെ മുമ്പില്‍ മുട്ടുകുത്തി പറഞ്ഞു; “ഇനി സാറിനെ അടിക്കരുത്.” എന്നിട്ട് തോമസ്‌ സാറിന്‍റെ കാലില്‍ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു: *“ഞാന്‍ ചെയ്തത് തെറ്റായിപ്പോയി. സാറിന്‍റെ കൈയില്‍ അടികൊണ്ടപ്പോള്‍ എന്‍റെ ചങ്കു തകര്‍ന്നുപോയി. തോറ്റാലും ഇനി ഞാന്‍ കോപ്പിയടിക്കില്ല.”*
ഇതു കണ്ടപ്പോള്‍ ഹെഡ്മാസ്റ്റര്‍ ഉള്‍പ്പെടെ അവിടെയുണ്ടായിരുന്നവരുടെ മുഴുവന്‍ കണ്ണുനിറഞ്ഞു. *കുറ്റത്തെപ്പറ്റിയും ശിക്ഷയെപ്പറ്റിയും ഞാനുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരു പുതിയ അറിവും അനുഭവവും പകര്‍ന്നു തന്ന സംഭവമായിരുന്നു അത്....”*

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ ആത്മകഥയിലെ “കുറ്റവും ശിക്ഷയും” എന്ന അധ്യായത്തില്‍ നിന്നുള്ള വരികളാണിത്. *മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തികാണിച്ചു തരാനും പഠിപ്പിച്ചു തരാനും ഇത്തരം മഹാ ഗുരുക്കള്‍ ഇല്ലാതെ പോയതാണ് പുതിയ കാലത്തിന്‍റെ ഏറ്റവും വലിയ നിര്‍ഭാഗ്യം.*
🍂

Comments

Popular posts from this blog

അടയാളങ്ങൾ

ഒരിക്കൽ ഒരാൾ ദൈവത്തിനോട് ഒരു വരം ചോദിച്ചു .... "ദൈവമേ ഞാൻ ഭുമിയിൽ ജനിച്ചു. എന്തായാലും ഒരിക്കൽ ഞാൻ മരിക്കും. ആ മരണ ഭയം കാരണം എനിക്ക് ജീവിതം ആസ്വധിക്കാൻ കഴിയുന്നില്ല. അതു കൊണ്ട് എനിക്ക് അങ്ങ് മരിക്കാതിരിക്കാൻ ഒരു വരം തരുമോ? 😔 😔 😔 ദൈവം പറഞ്ഞു 😇😇😇 : "കുഞ്ഞേ എല്ലാ ജീവജാലങ്ങളും ഭുമിയിൽ ജീവിക്കുന്നത് പ്രകൃതിയുടെ നിയമത്തിനനുസരിച്ചാണ്. മരണം പ്രകൃതി നിയമമാണ് അത് മറ്റാൻ സാധിക്കുന്നതല്ല ..." അയാൾ ദൈവത്തോട് പറഞ്ഞു 😔 : "എങ്കിൽ ഞാൻ മരിക്കുന്നതിനു മുൻപ് അങ്ങ് എനിക്ക് മുന്നറിപ്പ് നൽകണം , അതുവരെ ഞാൻ മരണ ഭയമില്ലാതെ കഴിഞ്ഞോട്ടെ..." 😋😋😋 😋😋😋 ദൈവം പറഞ്ഞു 😇😇😇 : "ശരി നിനക്ക് ഒന്നല്ല നാലു തവണ ഞാൻ മുന്നറിയിപ്പ് നൽകാം ..." അയാൾക്ക് സന്തോഷമായി. 😝 ഇനി മരണമടുക്കുമ്പോൾ ദൈവം നാലു തവണ പറയുമല്ലോ ഇനി ആ മരണഭയം വേണ്ട ... മരണത്തിനു മുൻപ് ദൈവം മുന്നറിപ്പ് നൽകുമ്പോൾ ദാനധർമ്മാദികൾ ചെയ്ത് സ്വർഗ്ഗം നേടാം ... അയാൾ ജീവിതം ആസ്വദിക്കാൻ തുടങ്ങി 😍 ...... നാളുകൾ കഴിഞ്ഞു ഒരു ദിവസം അയാൾ മരിച്ചു 😲 ... മരണ ശേഷം അയാളുടെ ആത്മാവ് ചിന്തിച്ചു: ദൈവം മരിക്കുന്ന...

ദാരിദ്ര്യം

ഇന്ത്യയിലെ ആദിവാസികൾക്കിടയിൽ 30 കൊല്ലത്തോളം ജീവിച്ച വെറിയർ എൽവിൻ എന്ന ബ്രിട്ടീഷുകാരൻ ബോംബയിലെ റോട്ടറി ക്ലബ്ബിൽ വർഷങ്ങൾക്ക് മുൻപ് നടത്തിയ പ്രസംഗമാണ് താഴെ.. " ദാരിദ്ര്യം നമുക്ക് ചുറ്റും ഉള്ളതുകൊണ്ട് അതെന്താണെന്ന് നമ്മൾ മറന്നു പോകുന്നു. ഒരു ദിവസം ഒരു ആദിവാസി കുടുംബം കണ്ണീരോടെ എന്റെ അടുത്ത് വന്നു. അവരുടെ കുടിൽ തീ പിടുത്തത്തിൽ നശിച്ചു വെണ്ണീരായി. വീടുണ്ടാകാൻ എത്ര പൈസ വേണ്ടി വരുമെന്ന് ഞാൻ അവരോടു ചോദിച്ചു " നാല് രൂപ " അവർ മറുപടി പറഞ്ഞു. നാല് രൂപ അൽഡസ് ഹക്സിയുടെ ' ബ്രേവ് ന്യൂ വേൾഡ് ' എന്ന നോവലിന്റെ ഒരു കോപ്പിയുടെ വില. അതാണ് ദാരിദ്ര്യം.. ബസ്കറിൽ തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്ന് ജയിൽ അധികൃതർ ചോദിച്ചു. ചപ്പാത്തിയും മീൻ കറിയുമെന്നായിരുന്നു മരിയയുടെ മറുപടി. ജയിൽ അധികൃതർ കൊടുത്ത ചപ്പാത്തിയും മീൻ കറിയും പകുതി കഴിച്ച ശേഷം ബാക്കി പൊതിഞ്ഞു കെട്ടി മരിയ തിരിച്ചു കൊടുത്തു. എന്റെ മകൻ ജയിലിനു പുറത്തുണ്ട്. ഇതവന് കൊടുക്കണം. ഇത്രയും സ്വാദുള്ള ഭക്ഷണം അവൻ ഇതുവരെ കഴിച്ചിട്ടുണ്ടാ വില്ല. അതാണ് ദാരിദ...

പട്ടി ക്ക്‌ ടിപ്പു എന്ന പേര് വന്നത് എങ്ങനെ

ലോകം കണ്ടതിൽ ഏറ്റവും ക്രൂരമായ ''വംശ ഹത്യ''യായിരുന്നു നായർ സമുദായം ഇവിടെ നേരിട്ടത്.ഹിറ്റ്ലർ, ജൂതരോട് ഇതിനെ അപേക്ഷിച്ച് മൃദുവായിരുന്നു എന്ന് കാണാം.ഒരു വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ വേളയിൽ ടിപ്പുവിന്റെ കല്പനയനുസരിച്ചു കോഴിക്കോട് മിശ്കീൻ പള്ളിക്ക് വെളിയിലുള്ള രണ്ടു വൻ മരങ്ങളുടെ ക്കൊമ്പുകളിൽ, പതിനാറു വയസ്സ് കഴിഞ്ഞ ,മതം മാറാൻ വിസ്സമ്മതിച്ച രണ്ടായിരം യുവാക്കളെ കൊന്നു കെട്ടിത്തൂക്കി. അവരുടെ മൂക്കുകളും ചെവികളും മുറിച്ചു ,കണ്ണ് തുറന്നെടുത്തു വികൃതമാക്കി.ഇത് സിറിയയിൽ ഇന്ന് കാണുന്ന കാഴ്ചയല്ല, കോഴിക്കോട്, നായർ യുവാക്കൾ അനുഭവിച്ചതാണ്‌. 1790 ജനുവരി 19 ആം തിയതി, ബേക്കൽ ഗവർണർ ,ബുദ്രൂസ് ഖാന് മൈസൂര് യുദ്ധ പ്രഭുവും, കൊടും യുദ്ധ കുറ്റവാളിയുമായ, ടിപ്പു അയച്ച കത്താണ്, '' മലബാറിൽ നാം നേടിയ വൻ വിജയകഥകൾ താങ്കളും അറിഞ്ഞിട്ടുണ്ടാവുമല്ലോ ? നാല് ലക്ഷത്തിലധികം (400,000)നായന്മാരെ നാം ഇസ്ലാമിന്റെ മാർഗത്തിലേക്ക് കൊണ്ട് വന്നു.ബാക്കിയുള്ളവരേയും അതെ മാർഗത്തിൽ കൊണ്ട് വരുവാൻ, പരമ കാരുണികനായ ദൈവം (?), എന്നെ സഹായിക്കട്ടെ. തിരുവിതാംകൂറിലെ ''ആ ശപിക്കപ്പെട്ട രാമൻ നായരെ''യും അയാളുടെ പ്രജകള...