കുട്ടികളുടെ വേദോപദേശകുർബാനക്കിടയിൽ ബൈബിൾ വായന കഴിഞ്ഞ പുരോഹിതൻ കുട്ടികളോട് ചോദിച്ചു.: കഴിഞ്ഞ മാസം റിലീസായ ഒരു സിനിമയുടെ പേരു പറയുന്നവർക്ക് 500 രൂപ സമ്മാനം... ഒന്നാം ക്ലാസുകാരൻ ചാടി എണീറ്റ് പറഞ്ഞു" മുന്തിരിവള്ളികൾ തളിർക്കുമ്പോൾ " അച്ചൻ പറഞ്ഞു good... ഇതാ 500 രൂപാ .. അച്ചൻ വീണ്ടും ചോദിച്ചു അടുത്ത മാസം റിലീസ് ചെയ്യുന്ന ഒരു സിനിമയുടെ പേര് പറയാമോ? 1000 രൂപ സമ്മാനം... അപ്പോൾ ഒരു 5-> o ക്ലാസുകാരൻ ചാടി എണീറ്റു പറഞ്ഞു" ഫുക്രി " അവനു കിട്ടി 1000... അച്ചൻ വീണ്ടുംചോദിച്ചു... ഇന്നു വായിച്ച സുവിശേഷം ഏതാണെന്ന് പറയുന്നവർക്ക് 10000 രൂപ സമ്മാനം... പക്ഷെ ഒറ്റ കുട്ടി പോലും ഉത്തരം പറഞ്ഞില്ല. ചോദ്യം മാതാപിതാക്കൾക്കും കൊടുത്തു... എന്നാൽ അവരും പറഞ്ഞില്ല. അങ്ങനെ ഇരിക്കുമ്പോൾ ഒരു 80 വയസ്സായ അമ്മച്ചി ഉത്തരം പറയാനായി എണീറ്റു. അച്ചൻ പറഞ്ഞു. കണ്ടോ ഈ അമ്മച്ചി മാത്രമേ സുവിശേഷം ശ്രദ്ധിച്ചുള്ളൂ. അമ്മച്ചിക്ക് മൈക്ക കൊടുത്ത് കൊണ്ട് ഉത്തരം ഉറക്കെ പറയാൻ അച്ചൻ നിർദ്ദേശിച്ചു.
'' ജോമോൻ്റെ സുവിശേഷങ്ങൾ " ആണോ
അച്ചോ? എന്നുള്ള ചോദ്യം കേട്ടതും അച്ഛന്റെ ഫ്യുസ് പോയതും ഒരുമിച്ച് ആയിരുന്നു
'' ജോമോൻ്റെ സുവിശേഷങ്ങൾ " ആണോ
അച്ചോ? എന്നുള്ള ചോദ്യം കേട്ടതും അച്ഛന്റെ ഫ്യുസ് പോയതും ഒരുമിച്ച് ആയിരുന്നു
Comments
Post a Comment