ഒരു വൈദികന്‍ എല്ലാ ദിവസവും ഉച്ചസമയത്തു പള്ളിയില്‍ കടന്നു ചെന്ന് നോക്കുമായിരുന്നു വിശ്വാസികള്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി കടന്നു വരുന്നുണ്ടോ എന്ന്. അങ്ങനെ ഇരിക്കെ ഒരു ദിവസം പള്ളിയുടെ വാതില്‍ തുറന്നു ഒരാള്‍ കയറുന്നത് കണ്ടു.അദ്ദേഹം മുഷിഞ്ഞ വേഷം ധരിച്ചു...വളരെ ക്ഷീണിതനായി ....കയ്യില്‍ ഒരു ചോറുപാത്രവുമായി പള്ളിക്കുള്ളില്‍ കടന്നു പോകുകയും മുട്ടുകുത്തി തലകുനിച്ചു ഒരുനിമിഷം ഇരുന്നതിനു ശേഷം എഴുന്നേറ്റു പോകുന്നതും കണ്ടു.....ഇങ്ങനെ മൂന്നാല് ദിവസം അദ്ദേഹം പതിവായി പള്ളിക്കുള്ളില്‍ വരുന്നത് ആ ഫാദര്‍ കണ്ടു. ഒരു പരിചയവും ഇല്ലാത്ത വ്യക്തി ആയതിനാല്‍ വൈദികന് അദ്ദേഹത്തില്‍ സംശയം തോന്നി. ഒരു ദിവസം വൈദികന്‍ അദ്ദേഹത്തോട് ചോദിച്ചു... ''നിങ്ങള്‍ ദിവസവും ഈ സമയത്ത് എന്തിനാണ് ഇവിടെ വരുന്നത്? ഇവിടെ വന്നയുടന്‍ തന്നെ നിങ്ങള്‍ തിരിച്ചു പോകുകയും ചെയ്യുന്നു..... എന്താണ് ഇതിന്‍റെ ഉദ്ദേശ്യം ?'' അദ്ദേഹം പറഞ്ഞു....''ഞാന്‍ ഒരു ഫാക്ടറി ജോലിക്കാരന്‍ ആണ്. എന്‍റെ ഉച്ച ആഹാരം കഴിക്കുവാന്‍ തന്നിരിക്കുന്ന സമയം ½ മണിക്കൂര്‍ ആണ്. ഇതെന്‍റെ പ്രാര്‍ത്ഥനാ സമയം ആയി ഞാന്‍ തിരഞ്ഞെടുത്തു. എനിക്ക്...