അഭിമാനത്തോടെ, പൊക്കിപ്പിടിച്ച തലയുമായി, രക്തസാക്ഷിയുടെ പരിവേഷത്തിൽ പരലോകത്ത് ചെന്ന അയാളോട് ദൈവം ചോദിച്ചു: "നീയാണോ പുതിയ രക്തസാക്ഷി ? ഈയിടയായി കുറെയെണ്ണം വരുന്നുണ്ട് . എവിടുന്നാ? കേരളത്തിൽ നിന്നു തന്നെയല്ലേ? " അയാൾ തല താഴ്ത്തി പറഞ്ഞു: ''അതെ" "ങ്ഹാ..അതിൽ പുതുമയൊന്നുമില്ലല്ലോ ..! അവിടെയല്ലേ ഏറ്റവും കൂടുതൽ രാഷ്ടീയ ഭ്രാന്തന്മാരുള്ളത്? ആട്ടെ ഇക്കുറി എത്ര വെട്ടു കൊണ്ടു ..?" ദേഹത്തെ മുറിപ്പാടുകൾ എണ്ണി തിട്ടപ്പെടുത്തി അയാൾ പറഞ്ഞു: "അമ്പത്തിനാല്...." "ഉം...."ദൈവം നീട്ടി മുളി കൊണ്ട് പറഞ്ഞു: "കഴിഞ്ഞ പ്രാവശ്യം വന്നവന് അമ്പത്തിരണ്ട്... രണ്ടെണ്ണം കൂടിയിട്ടുണ്ട്...പുരോഗതിയുണ്ട്..." ദൈവം എന്തോ ചിന്തിച്ച് എഴുന്നേറ്റു നടന്നു. "വാ...എന്റെ കൂടെ... നിനക്ക് ഒരു കാഴ്ച്ച കാണിച്ചു തരാം...'' അയാൾ ദൈവത്തെ പിന്തുടർന്നു. മേഘത്തിലൂടെ കുറച്ച് നടന്നതിനു ശേഷം ദൈവം താഴേക്ക് വിരൽ ചൂണ്ടി. "ആ കാണുന്നതെന്താണ് ..?" അയാൾ ദൈവം വിരൽ ചൂണ്ടിയ ദിശയിലേക്ക് നോക്കിയിട്ട് ഉച്ചത്തിൽ പറഞ്ഞു: "എന്റെ വീട് , എന്റെ പ്രിയപ്പ...
ഇന്നവളുടെ വിവാഹ സുദിനമായിരുന്നു. ചടങ്ങുകൾക്കവസാനം അവളുടെ അമ്മ പുതിയൊരു ബാങ്ക് പാസ്സ്ബുക്ക് അവൾക്ക് നൽകി. അതിൽ 1000 രൂപ അടച്ചിട്ടുണ്ടായിരുന്നു. എന്നിട്ട് പറഞ്ഞു: "എന്റെ പ്രിയ മകളേ.. ഈ പാസ്സ്ബുക്ക് നീ എടുക്കുക, ഇത് നിന്റെ വിവാഹ ജീവിതത്തിന്റെ ഒരു പ്രമാണമായി സൂക്ഷിക്കുക. എപ്പോഴൊക്കെ സന്തോഷകരവും മറക്കാനാവാത്തവയുമായ കാര്യങ്ങൾ നിന്റെ ജീവിതത്തിൽ സംഭവിക്കുന്നുവോ അപ്പോഴൊക്കെ അല്പം പണം ഇതിൽ നിക്ഷേപിക്കുക. _എത്ര സന്തോഷകരമാണോ അത്രയും കൂടുതൽ തുക_ അതെന്തിനുവേണ്ടി ആണെന്ന് ആ സംഖ്യക്കു നേരേ എഴുതുകയും ചെയ്യുക. ആദ്യത്തേത് നിനക്കുവേണ്ടി ഞാൻ ചെയ്തിരിക്കുന്നു.. ഇനിയുള്ളത് നിന്റെ ഭർത്താവുമൊന്നിച് ചെയ്യുക. വർഷങ്ങൾക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും എത്രത്തോളം സന്തോഷം നിങ്ങൾ രണ്ടുപേരും പങ്കിട്ടിരുന്നെന്ന്...." വീട്ടിലെത്തിയ ഉടൻ തന്നെ അവൾ ഇക്കാര്യം അവളുടെ ഭ...